സംവിധായകൻ സിദ്ധിഖിന് ഹൃദയാഘാതം,​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,​ നില ഗുരുതരം

കൊച്ചി : സംവിധായകൻ സിദ്ധിഖിനെ ഹൃദായാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് സിദ്ധിഖ് ചികിത്സയിൽ കഴിയുന്നത്. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർ‌ട്ട്. നിലവിൽ എക്‌മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ന്യൂമോണിയയും കപരൾ രോഗബാധയും കാരണം ഏറെക്കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയാണ്. ഈ അസുഖങ്ങൾ കുറഞ്ഞു വരുന്നതിനിടയിലാണ് ഇന്ന് വൈകിട്ട് മൂന്നുമണിയോടെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. ചൊവ്വാഴ്ച രാവിലെ മെഡിക്കൽ ബോർ‌ഡ് യോഗം ചേർന്ന് സിദ്ധിഖിന്റെ ആരോഗ്യനില വിലയിരുത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News