EntertainmentNews

രണ്ടുമാസത്തെ ദാമ്പത്യം;സംവിധായകൻ ഷങ്കറിന്റെ മകൾ ഐശ്വര്യ വീണ്ടും വിവാഹിതയാകുന്നു, വരൻ പിതാവിന്റെ അസിസ്റ്റന്റ് ഡയറക്ടർ

ചെന്നൈ:പ്രശസ്ത തമിഴ് സംവിധായകൻ ഷങ്കറിന്റെ മൂത്തമകൾ ഐശ്വര്യ വിവാഹിതയാവുന്നു. ഷങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറായ തരുൺ കാർത്തിക്കാണ് വരൻ. ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞതായി ഐശ്വര്യയുടെ സഹോദരിയും നടിയുമായ അദിതി ഷങ്കറാണ് അറിയിച്ചത്. വധൂവരന്മാരുടെ ചിത്രങ്ങൾ അദിതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഐശ്വര്യ, അദിതി, അർജിത് എന്നിങ്ങനെ മൂന്നുമക്കളാണ് ഷങ്കറിന്. ഐശ്വര്യയും അദിതിയും ഡോക്ടർമാരാണ്. അദിതി മാത്രമാണ് സിനിമയിലേക്ക് എത്തിയത്.

ഐശ്വര്യയുടെ രണ്ടാം വിവാഹമാണിത്. 2021 ജൂണിൽ ക്രിക്കറ്റ് താരം രോഹിത് ദാമോദരനുമായി ഐശ്വര്യയുടെ വിവാഹംകഴിഞ്ഞിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഉൾപ്പടെയുള്ളവർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അത്യാഡംബരത്തോടെ മഹാബലിപുരത്തായിരുന്നു വിവാഹം നടന്നത്.

എന്നാൽ പോക്സോ കേസിൽ ആരോപണവിധേയനായി രോഹിത് അറസ്റ്റിലായതോടെ ഇവർ വിവാഹമോചിതരായി. രോഹിത് ആരോപണവിധേയനായതിനു പിന്നാലെ സംവിധായകൻ ഷങ്കർ ഇവർക്കായി ഒരുക്കിയ വമ്പൻ വിവാഹ റിസപ്ഷൻ പിൻവലിച്ചിരുന്നു. ഇരുവരുടെയും വിവാ​ഹ ജീവിതത്തിന് രണ്ടു മാസത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു.

രജനികാന്ത് നായകനായ 2.0യ്ക്കു ശേഷം ഷങ്കറിന്റെ സംവിധാനത്തിൽ ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇന്ത്യൻ 2, രാം ചരൺ തേജ നായകനാവുന്ന ഗെയിം ചെയ്ഞ്ചർ എന്നിവയാണ് സംവിധായകന്റേതായി വരാനിരിക്കുന്ന ചിത്രങ്ങൾ. ഇതിൽ ഗെയിം ചെയ്ഞ്ചർ നീളുന്നതിന്റെ കാരണം ഷങ്കറിൻറെ മകളുടെ ജീവിതത്തിലെ പ്രശ്നങ്ങളാണ് എന്ന് കോളിവുഡിൽ സംസാരവും ഉയർന്നിരുന്നു.

കാർത്തി നായകനായ ‘വിരുമൻ’ എന്ന ചിത്രത്തിൽ നായികയായാണ് അദിതി സിനിമയിൽ ശ്രദ്ധേയയാകുന്നത്. വിരുമനുശേഷം ശിവകാർത്തികേയൻ നായകനായ മാവീരനിലും അവർ നായികയായെത്തി. മികച്ച ​ഗായികകൂടിയാണ് അദിതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button