29.4 C
Kottayam
Saturday, June 6, 2026

‘ഞാനെന്റെ പ്രണയത്തെക്കുറിച്ചെഴുതുമ്പോൾ നിങ്ങൾക്കെന്തിനാണ് കൃമികടി’ -സനൽകുമാർ ശശിധരന്റെ പോസ്റ്റ്

Must read

കൊച്ചി: തന്റെ പ്രണയത്തെക്കുറിച്ച് ഫെയ്‌സ്ബുക്കിലെഴുതുമ്പോള്‍ എന്തിനാണ് മറ്റുള്ളവര്‍ക്ക് കൃമികടിയെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. അവളെപ്പറ്റി എഴുതുമ്പോള്‍ എന്തിനാണ് ചൊറിച്ചില്‍. എഴുതരുതെന്ന് തന്നോട് പറയാതെ അവള്‍ രഹസ്യമായി മറ്റുള്ളവരോട് പറയുന്നതെന്തിനാണ്. എന്റെ കാഴ്ച്ചയില്‍ എന്റെ പ്രേയസി അപകടത്തിലാണ് ഞാന്‍ ഇവിടെ എനിക്ക് കഴിയും പോലെ കാവല്‍ നില്‍ക്കുന്നു സനല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതിനിടെ സനല്‍കുമാറിനെതിരേ പരാതിക്കാരിയായ നടി രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. ആലുവ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് നടി മൊഴി നല്‍കിയത്. യു.എസിലുണ്ടെന്ന് കരുതുന്ന സനല്‍കുമാറിനെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഫെയ്‌സ്ബുക് കുറിപ്പ് വായിക്കാം:
സുഹൃത്തുക്കളെ
ഞാന്‍ എന്റെ പ്രണയത്തേക്കുറിച്ച്
എഴുതുമ്പോള്‍ നിങ്ങള്‍ക്ക് കൃമികടി എന്തിന്?
ഞാന്‍, ഞാന്‍ സ്‌നേഹിക്കുന്ന
എന്നെ സ്‌നേഹിക്കുന്ന
എന്റെ പ്രണയിനിയെക്കുറിച്ച്
എന്റെ ഫെയ്‌സ്ബുക്കില്‍ എഴുതുന്നതിന്
നിങ്ങള്‍ക്കെന്താ ചൊറിച്ചില്‍?
എഴുതരുത് എങ്കില്‍ അവളല്ലേ
എന്നോട് പറയേണ്ടത്..
എന്നോട് പറയാനുള്ളത്
അവള്‍ രഹസ്യമായി വല്ലവരോടും
പറയുന്നതെന്തിന്..
അവള്‍ പറഞ്ഞത് എന്തെന്ന് നിങ്ങള്‍ കണ്ടോ?
തന്റെ ജീവന് ഭീഷണി ഉണ്ട് എന്നും
എനിക്കെതിരെ പരാതി ഇല്ല എന്നുമാണ്
അവള്‍ പറഞ്ഞത് എന്ന് ഞാന്‍ പറഞ്ഞാല്‍
ആരാണ് നിഷേധിക്കേണ്ടത്?
നിങ്ങളാണോ?
ഞങ്ങള്‍ തമ്മില്‍ സംസാരിക്കാന്‍ ഇപ്പൊ
ഇതേ വഴിയുള്ളു
കാരണം ഞാന്‍ പറഞ്ഞിട്ടുണ്ട്
അവര്‍ മറ്റാളുകളുടെ നിയന്ത്രണത്തിലാണ്.
ഇതേ നിയന്ത്രണം കൊണ്ടാണ്
അവര്‍ ഹേമ കമ്മിറ്റിയുടെ മുന്നില്‍
തന്റെ മനസാക്ഷിക്ക് നിരക്കാത്ത മൊഴികള്‍ പറഞ്ഞെങ്കില്‍, പറഞ്ഞതെന്ന് ഞാന്‍ പറഞ്ഞാല്‍
ആരാണ് നിഷേധിക്കേണ്ടത്?
ഇതേ കാരണം കൊണ്ടാണ് WCC യില്‍ നിന്ന്
അവര്‍ പിന്മാറിയതെന്ന് ഞാന്‍ പറഞ്ഞാല്‍
ആരാണ് നിഷേധിക്കേണ്ടത്?
എല്ലാത്തിനുമായി ഒരൊറ്റ പത്രസമ്മേളനം നടത്തിയാല്‍ മതി..
അത് ചെയ്യാത്തതെന്ത്?
എന്റെ കാഴ്ച്ചയില്‍ എന്റെ പ്രേയസി
അപകടത്തിലാണ് ഞാന്‍ ഇവിടെ
എനിക്ക് കഴിയും പോലെ
കാവല്‍ നില്‍ക്കുന്നു
സഹായിക്കണേ എന്ന് നിലവിളിക്കുന്നു..
അതെന്റെ ധര്‍മം
ഞാനത് ചെയ്യുന്നതിന് നിങ്ങള്‍ക്കെന്ത്?
ഞാന്‍ തെറ്റാണെങ്കില്‍ അവള്‍ പറയട്ടെ!
ഞാന്‍ രഹസ്യമായി അല്ലാലോ പറയുന്നു…

അതിനിടെ സനല്‍കുമാറിനെതിരേ പരാതിക്കാരിയായ നടി രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. ആലുവ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് നടി മൊഴി നല്‍കിയത്. യു.എസിലുണ്ടെന്ന് കരുതുന്ന സനല്‍കുമാറിനെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week