KeralaNews

രഞ്ജിത്ത്​ ചലച്ചിത്ര അക്കാദമി ചെയർമാൻ; സർക്കാർ ഉത്തരവായി, എം.ജി. ശ്രീകുമാറിന്‍റെ കാര്യത്തിൽ തീരുമാനമായില്ല

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാനായി രഞ്ജിത്തിനെ നിയമിച്ച് സർക്കാർ ഉത്തരവായി. സംവിധായകൻ കമലിന് പകരമാണ് നിയമനം.

അതേസമയം, സംഗീത നാടക അക്കാദമി ചെയർമാനായി എം.ജി. ശ്രീകുമാറിനെ നിയമിക്കാൻ തീരുമാനിച്ചെങ്കിലും എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടില്ല.

നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്ത് സീറ്റിൽ ആദ്യം രഞ്ജിത്തിനെ എൽഡിഎഫ് പരിഗണിച്ചിരുന്നു. എന്നാൽ ഇത് വലിയ ചർച്ചയായതോടെ രഞ്ജിത്ത് പിന്മാറിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button