EntertainmentNationalNews

നടിയോട് മഴയത്ത് ഡാന്‍സ് കളിക്കാന്‍ സംവിധായകന്‍; മുഖത്തടിച്ചത് പോലെ അക്ഷയ് കുമാറിന്റെ ഭാര്യ പറഞ്ഞ മറുപടി വൈറല്‍

മുംബൈ:നടന്‍ അക്ഷയ് കുമാറിന്റെ ഭാര്യ എന്നതിലുപരി ബോളിവുഡിലെ പ്രമുഖ നടിയാണ് ട്വിങ്കിള്‍ ഖന്ന. ഹാസ്യം കലര്‍ന്ന സംഭാഷണമാണ് ട്വിങ്കിളിനെ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നത്. ഒരിക്കല്‍ മന്ദാഗനി സിനിമയിലെ പോലൊരു മഴപ്പാട്ട് ചെയ്യാന്‍ പറ്റുമോന്ന് തന്നോട് സംവിധായകന്‍ ചോദിച്ചതിനെ പറ്റി ട്വിങ്കിള്‍ വെളിപ്പെടുത്തി. വഹീദ റഹ്മാനുമായിട്ടുള്ള സംഭാഷണത്തിനിടയിലാണ് തന്റെ ജീവിതത്തിലുണ്ടായ രസകരമായ നിമിഷം നടി ഓര്‍മ്മിച്ചത്.

1985 ല്‍ ഹിറ്റായ സിനിമയാണ് രാം തേരി ഗംഗ മല്ലി. ഇതില്‍ നടി മന്ദാകിനി അവതരിപ്പിച്ച കഥാപാത്രം ചെയ്ത മഴ ഡാന്‍സില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് ചെയ്യാനാണ് സംവിധായകന്‍ ആവശ്യപ്പെട്ടത്. വെള്ള സാരി ഉടുത്ത് മന്ദാകിനി ഒരു വെള്ളച്ചാട്ടത്തിന്റെ അടുത്ത് നിന്നും കുളിക്കുന്നതും മറ്റുമാണ് പാട്ടിലുള്ളത്. രാജ് കപൂര്‍ സംവിധാനം ചെയ്ത ഈ സിനിമയില്‍ രജീവ് കപൂറാണ് നായക വേഷത്തിലെത്തിയത്.

തന്നോട് ഇതേ രീതിയില്‍ അഭിനയിക്കാന്‍ പറഞ്ഞെങ്കിലും ഞാന്‍ വെള്ള കുര്‍ത്ത ധരിച്ചാണ് ഡാന്‍സ് ചെയ്യാന്‍ തയ്യാറായതെന്ന് ട്വിങ്കിള്‍ പറയുന്നു. എന്നാല്‍ ഗുരുദത്തിനെ അനുകരിച്ചത് പോലെ ഒരു ഷാളൊക്കെ ചുറ്റിയാണ് സംവിധായകന്‍ വരുന്നത്. മന്ദാകിനി ചെയ്തത് പോലെ ചെയ്യാന്‍ പറഞ്ഞാല്‍ എന്ത് ചെയ്യുമെന്ന് ചോദിച്ചു.

‘ആദ്യം നോ പറയും. രണ്ടാമത് നിങ്ങള്‍ രാജ് കപൂര്‍ അല്ലല്ലോ’ എന്നും പറഞ്ഞു. ഇതോടെ ആ സംവിധായകന്‍ പിന്നീടൊരിക്കലും എന്നോട് സംസാരിച്ചിട്ടില്ല. അത് വളരെ ഭയാനകമായൊരു അവസ്ഥയായി പോയെന്നും ട്വിങ്കില്‍ കൂട്ടിച്ചേര്‍ത്തു.

ഒരു കാലത്ത് ബോളിവുഡില്‍ തിളങ്ങി നിന്ന നടിയാണ് ട്വിങ്കിള്‍ ഖന്ന. ലവ് കേ ലിയേ കുച്ച് ഭി കരേഗാ എന്ന ചിത്രത്തിലൂടെ 2001 ലാണ് അവസാനമായി ട്വിങ്കിള്‍ അഭിനയിച്ചത്. ശേഷം അക്ഷയ് കുമാറിനെ വിവാഹം കഴിച്ച് സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button