28.1 C
Kottayam
Sunday, June 7, 2026

മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ടു, പിന്നാലെ ജാതി അധിക്ഷേപ കമന്റ്; മറുപടിയുമായി സംവിധായകൻ

Must read

ടൻ മമ്മൂട്ടിക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചതിന് പിന്നാലെ വന്ന ജാതി അധിക്ഷേപ കമന്റിന് മറുപടിയുമായി സംവിധായകൻ അരുൺരാജ്. കഴിഞ്ഞ ദിവസം ആണ് അരുൺ ‘ബാക്കി പുറകെ’, എന്ന തലക്കെട്ടിൽ ഫോട്ടോ ഷെയർ ചെയ്തത്. ഈ പോസ്റ്റിന് താഴെയാണ് അധിക്ഷേപ കമന്റ് വന്നത്. 

‘ഇവനാണോ അരുൺ രാജ്. മമ്മൂട്ടിയെ വെച്ച് സിനിമ സംവിധാനം ചെയ്യാൻ പോകുന്നത് ഈ കറുത്തിരിക്കുന്നവൻ ആണോ. പുലയൻമാർക്ക് ആർക്കും മമ്മൂക്ക ഡേറ്റ് കൊടുക്കില്ല. ഇവന്മാർ എന്നും ഞങ്ങളുടെ അടിമകളാണ്. പോയി വല്ല കൂലിപ്പണിയും ചെയ്യാൻ പറ പുലയന്റെ മോൻ’, എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന്റെ സ്ക്രീൻ ഷോട്ട് ഇട്ടാണ് അരുൺരാജ് മറുപടിയുമായി രം​ഗത്തെത്തിയത്.

അരുൺരാജിന്റെ മറുപടി കുറിപ്പ് ഇങ്ങനെ

പ്രിയ സുഹൃത്തുക്കളെ…..
ഏറെ വിഷമത്തോടെ, ഇന്ന് ഞാൻ നമ്മുടെ പ്രിയപ്പെട്ട മമ്മൂക്ക യുടെ കുടെ നിന്ന ഒരു പോസ്റ്റ് ഇട്ടു. എല്ലാവരും കണ്ട് കാണും. അതിൻറെ താഴ് വന്ന ഒരു കമൻറ് എല്ലാവരും കണ്ടു കാണും എന്ന് കരുതുന്നു, കണ്ടിട്ട് ഇല്ലാത്തവർക്ക് ഞാൻ ഇവിടെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്യുന്നു. പറയാൻ വന്നത്ഞാൻ വളരെ അഭിമാനത്തോടുകൂടി പറയുന്നു ഞാൻ പുലയൻ ആണ് എന്ന് ഞാൻ എൻെറ ജാതി,മതം, നിറം എവിടെയും മറച്ച് വെച്ച് ഇല്ല, എൻറെ ജാതിയും മതവും എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ നാല് സിനിമകൾ ചെയ്തത് അതിൻറെ പ്രൊഡ്യൂസേഴ്സ് അതിൻറെ, ഡയറക്ടേഴ്സ് എല്ലാം കൂടെ നിന്നത്. ഇനിയും ചെയ്യാൻ പോകുന്ന മമ്മൂക്ക സിനിമയും അങ്ങനെ തന്നെ ആണ്, മമ്മൂക്കയെ എനിക്ക് വ്യക്തിപരമായി അറിയാം , പുള്ളി ജാതി മതം വ്യത്യാസമില്ലാതെ എല്ലാവരെയും ഒരേ രീതിയിൽ കാണുന്ന ആളാണ്. അതുകൊണ്ട് എനിക്കും എൻറെ സിനിമക്കും ഒരു പ്രശ്നവുമില്ല. പിന്നെ ഇത് എന്തിൻറെ പ്രശ്നമാണെന്ന് ഇത് ആരാണ് ചെയ്യുന്നതെന്ന് എനിക്ക് വ്യക്തമായിട്ട് അറിയാം . കാരണം ഇതിനുമുമ്പേയും ഇങ്ങനെ പല രീതിയിൽ ആക്ഷേപം കേൾക്കേണ്ടതും കാണേണ്ടതുമായി വന്നിട്ടുണ്ട്. ഇനിയും എങ്ങനെയുണ്ടായാൽ ഈ രീതിയിൽ അല്ല പ്രതികരിക്കുന്നത്. ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത് തകർക്കരുത് ഒരു അപേക്ഷ ആണ്.. കൂടെ നിന്നവർക്കെല്ലാം ഒരുപാട് നന്ദി…

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week