കൊച്ചി:സംവിധായകൻ അലി അക്ബർ ബി.ജെ.പി വിട്ടു.സംസ്ഥാന കമ്മിറ്റിയിൽ നിന്നും രാജിവെച്ചതായി ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.ഇനി പക്ഷങ്ങളില്ലാതെ മുന്നോട്ടു പോകുമെന്നും കുറിപ്പിൽ പറയുന്നു.
ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം ഇങ്ങനെ
ഒരു മുസൽമാൻ ഭാരതീയ ജനതാപാർട്ടിയിൽ നിലകൊള്ളുമ്പോൾ അനുഭവിക്കേണ്ടി വരുന്ന തെറിവിളികൾ, സ്വകുടുംബത്തിൽ നിന്നും സമുദായത്തിൽ നിന്നും നേരിടേണ്ടി വരുന്ന അവഹേളനം ഇതൊക്കെ സമാന്യ ജനങ്ങൾക്ക് മനസ്സിലായി എന്ന് വരില്ല, പക്ഷെ രാഷ്ട്രീയ നേതൃത്വത്തിനു മനസ്സിലാവണം, അധികാരവും ആളനക്കവുമുള്ളപ്പോൾ ഉള്ളപ്പോൾ ഓടിക്കൂടിയ എന്നെപ്പോലുള്ളവരെക്കുറിച്ചല്ല ഞാൻ പറയുന്നത്, വർഷങ്ങൾക്കു മുൻപേ സംഘിപ്പട്ടം കിട്ടിയ മുസ്ലീങ്ങളെക്കുറിച്ചാണ്, അവരൊക്കെ കഴിഞ്ഞ പൗരത്വ വിഷയ സമയത്തൊക്കെ കേരളത്തിൽ ഓടി നടന്നു പ്രവർത്തിക്കുന്നതും കണ്ടു, ഒരുപാട് പേരെ എനിക്കറിയാം.. മുൻപ് പറഞ്ഞ സാമൂഹിക വേട്ടയാടലിനെ കൂസാക്കാതെ ധർമ്മത്തെ അറിഞ്ഞു പുൽകിയവർ… രാഷ്ട്രം എന്ന വികാരത്തോടെ ചലിച്ചവർ… അത്തരത്തിൽ ചിലരെ വേട്ടയാടുന്നത് കണ്ടു… വേദനയുണ്ട്. ഒരുവനു നൊന്താൽ അത് പറയണം, പ്രതിഫലിപ്പിക്കണം അത് സമാന്യ യുക്തിയാണ്, പൂട്ടിട്ട് പൂട്ടിവയ്ക്കാൻ യന്ത്രമല്ല… അതിനെ അത്തരത്തിൽ കാണാതെ അംശവടികൊണ്ട് തടവലല്ല പരിഹാരം, കാണുന്ന കാഴ്ചയും, കേൾക്കുന്ന കേഴ്‌വിയും ഒരു മനുഷ്യനിൽ ചലനം സൃഷ്ടിക്കും അതുകൊണ്ടാണല്ലോ ആർജ്ജുനൻ അധർമ്മികളായ ബന്ധു ജനങ്ങൾക്കിടയിൽ വില്ലുപേക്ഷിക്കാൻ തയ്യാറായപ്പോൾ ഭാഗവാന് ഉപദേശം നൽകേണ്ടിവന്നത്.. കൃഷ്ണൻ അർജ്ജുനനെ മാറ്റിനിറുത്തി മറ്റൊരാളെ യുദ്ധത്തിന് പ്രേരിപ്പിക്കയല്ല ചെയ്തത്..
മഹാഭാരത കഥ ഓർമ്മിപ്പിച്ചു എന്നേയുള്ളു…കൃഷ്ണ പക്ഷം നിന്നു വേണം പ്രതിസന്ധികളെ നേരിടാൻ,
ഒച്ചയില്ലാത്തവന്റെ ആയുധമാണ് അക്ഷരങ്ങൾ.. അത് കുറിക്കാൻ വിരൽ ആവശ്യപ്പെടും.. ആര് പൊട്ടിച്ചെറിഞ്ഞാലും ധർമ്മവാദികളെ ഒന്നും ബാധിക്കയില്ല അത് ധർമ്മത്തോടൊപ്പം ഒറ്റയ്ക്കാണെങ്കിലും സഞ്ചരിക്കും,
ചില ആനുകാലിക സംഭവങ്ങൾ ഹൃദയത്തെ വേട്ടയാടി അത് ഒന്ന് തീർക്കുന്നു.
എല്ലാ ഉത്തരവാദിത്വങ്ങളുമൊഴിഞ്ഞു, പക്ഷങ്ങളില്ലാതെ മുൻപോട്ടു പോവാൻ തീരുമാനിച്ചു…
എന്ത് കർത്തവ്യമാണോ ഭഗവാൻ എന്നിലർപ്പിച്ചത് അത് യജ്ഞ ഭാവത്തോടെ ചെയ്യാൻ ഭഗവാൻ സഹായിക്കട്ടെ.
സിനിമ പൂര്‍ത്തിയാക്കാന്‍ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി സംവിധായകന്‍ അലി അക്ബര്‍.കഴിഞ്ഞ ദിവസം പോസ്റ്റിട്ടിരുന്നു. 1921 പുഴ മുതല്‍ പുഴ വരെ എന്ന ചിത്രത്തിന് വേണ്ടിയാണ് അലി അക്ബര്‍ രംഗത്തെത്തിയിരിക്കുന്നത്. സ്വാതന്ത്ര്യ സമരനായകന്‍ എന്ന പേരില്‍ വീരപരിവേഷം ചാര്‍ത്തിയിട്ടുള്ള വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തിലെ യാഥാര്‍ഥ്യം തുറന്നു കാണിക്കാനാണ് അലി അക്ബറിന്റെ സിനിമ ശ്രമിക്കുന്നത്.
ഹിന്ദു കൂട്ടക്കൊല നടന്ന 1921 ലെ മലബാര്‍ കലാപത്തെ സിനിമയാക്കുന്നതിലൂടെ ചരിത്രം തിരുത്തിയെഴുതുകയാണ് അലി അക്ബര്‍ എന്ന സംവിധായകന്‍. എന്നാല്‍ സിനിമ പൂര്‍ത്തിയാക്കാന്‍ ഇനിയും പണം വേണമെന്നാണ് ഇപ്പോള്‍ സംവിധായകന്റെ അഭ്യര്‍ഥന.
‘തിരക്കിലാണ്. തീര്‍ക്കണ്ടേ നമ്മുടെ സിനിമ. ആര്‍ക്കും മറുപടി അയക്കാന്‍ കഴിയുന്നില്ല, ക്ഷമിക്കണം. അതിരാവിലെ ജോലി തുടങ്ങും അര്‍ദ്ധ രാത്രിവരെ തുടരും. ഇനിയും അല്പം മുന്‍പോട്ട് പോവാനുണ്ട്, അതിനുള്ള സഹായം വേണം. സഹായം അഭ്യര്‍ത്ഥിക്കുന്നതില്‍ വൈഷ്യമ്മമുണ്ട്. കൂടെ നില്‍ക്കണം. നന്മയുണ്ടാകട്ടെ’, അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചു.