KeralaNews

‘മലചവിട്ടാന്‍ മാലയിട്ടവന്‍ സ്വാമിയാണ്, അവന്റെ നെഞ്ചില്‍ ഞാന്‍ ബാബറി എന്ന സ്റ്റിക്കര്‍ പതിപ്പിച്ചത് തെറ്റ്’; അലി അക്ബര്‍

പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പളളി കോട്ടാങ്ങലില്‍ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി ‘ഞാന്‍ ബാബറി’ എന്ന് ബാഡ്ജ് ധരിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുകയാണ്. സംഭവത്തില്‍ നിരവധി പരാതികളാണ് പോലീസില്‍ എത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ദേശീയ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും പരാതി എത്തിക്കഴിഞ്ഞു. ഇതില്‍ ഏറ്റവും വൈകാരികമായ സംഭവം ശബരിമലയില്‍ പോകാന്‍ നോമ്പ് നോക്കുന്ന ഒരു വിദ്യാര്‍ത്ഥിക്കും ‘I AM ബാബ്റി’ എന്ന ബാഡ്ജ് ധരിപ്പിച്ചതാണ്. ഇതിനെതിരെ സംവിധായകന്‍ അലി അക്ബര്‍ രംഗത്ത്.

മലചവിട്ടാന്‍ മാലയിട്ടവന്‍ സ്വാമിയാണെന്നും അവന്റെ നെഞ്ചില്‍ ഞാന്‍ ബാബറി എന്ന സ്റ്റിക്കര്‍ പതിപ്പിച്ചവനെ ഹൈന്ദവര്‍ നേരിടണമെന്നും അലി അക്ബര്‍ പറഞ്ഞു. ബാബര്‍ അധിനിവേശനക്കാരനായ മൃഗമായിരുന്നുവെന്നും അവനോട് യാതൊരു വിധത്തിലും ഹൈന്ദവര്‍ അനുകമ്പ കാണിക്കേണ്ടതില്ല എന്നും അലി അക്ബര്‍ വ്യക്തമാക്കുന്നു. നെഞ്ചുറപ്പുള്ള ഹൈന്ദവര്‍ കോടതിയില്‍ ഈ തോന്നിവാസത്തെ ചോദ്യം ചെയ്യണമെന്നും സംവിധായകന്‍ ആഹ്വാനം ചെയ്തു.

അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

മലചവിട്ടാന്‍ മാലയിട്ടവന്‍ സ്വാമിയാണ്, അവന്റെ നെഞ്ചില്‍ ഞാന്‍ ബാബറി എന്ന സ്റ്റിക്കര്‍ പതിപ്പിച്ചവനെ ഹൈന്ദവര്‍ നേരിടണം, നാം ജീവിക്കുന്നത് ഭാരതത്തിലാണ്, സൗദി അറേബിയായിലല്ല, അഞ്ചു നേരം എന്റെ ദൈവം മാത്രം വലിയവന്‍ എന്ന് കൊളാമ്പി വച്ച് ഉദ്‌ഘോഷിക്കാന്‍ അവകാശം നല്‍കുന്ന ഭാരതത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ക്ക് ,അവന്റെ വിശ്വാസം പോലും സംരക്ഷിക്കാന്‍ അവകാശമില്ലാത്ത ഇടമായിരിക്കുന്നു കേരളം,സ്വാമിമാര്‍ക്ക് അവരുടെ അവകാശം സംരക്ഷിക്കാന്‍ ഇന്ത്യന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ട്.

അതിന്മേല്‍ ഏത് സുടാപ്പി ചെറ്റ കൈവച്ചാലും പ്രതികരിക്കണം, ബാബര്‍ അധിനിവേശനക്കാരനായ മൃഗമായിരുന്നു അവനോട് യാതൊരു വിധത്തിലും ഹൈന്ദവര്‍ അനുകമ്പ കാണിക്കേണ്ടതില്ല, ഇനി ഒരു ഹിന്ദു കുഞ്ഞിന്റെയും നെഞ്ചില്‍ വൈദേശിക ചെറ്റകളുടെ ചരിത്രം കുത്തിവയ്ക്കാന്‍ അനുവദിച്ചു കൂടാ, നെഞ്ചുറപ്പുള്ള ഹൈന്ദവര്‍ കോടതിയില്‍ ഈ തോന്നിവാസത്തെ ചോദ്യം ചെയ്യണം, സുഡാപ്പികള്‍ക്ക് അവരുടെ ബോസ്സ് പിണറായി സഹായം നല്‍കുന്നതില്‍ വോട്ടെന്ന പിച്ച കാരണമാവാം, അധികാരമല്ല അവകാശത്തിനു വേണ്ടിയെങ്കിലും ഹിന്ദു ഉണരുക…

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button