23.9 C
Kottayam
Thursday, June 4, 2026

മകന്റെ ഫീസടക്കാൻ പണമില്ല, ഓരോവർഷവും ഒരോലക്ഷം; തന്റെ സംവിധായകനെ ചേർത്തുനിർത്തിയ സൂര്യ

Must read

ചെന്നൈ:ഇന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരമാണ് നടൻ സൂര്യ. കേരളത്തിൽ ഉൾപ്പടെ വലിയ ഫാൻ ബേയ്സ് ഉള്ള നടൻ സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ്. തമിഴ്നാട്ടിലെ ജനങ്ങൾക്ക് എന്തെങ്കിലും ഒരു പ്രതിസന്ധി വന്നാൽ ആദ്യം എത്തുന്ന സഹായഹസ്തം സൂര്യയുടേത് ആണ്. ജനങ്ങളെ മാത്രമല്ല സഹപ്രവർത്തകരെയും സൂര്യ ചേർത്തുനിർത്തുന്ന വാർത്തകൾ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. അത്തരത്തിൽ തന്നെ സാമ്പത്തികമായി സഹായിച്ച സൂര്യയെ കുറിച്ച് പറയുകയാണ് സംവിധായകൻ മണി ഭാരതി.

നേര്ക്ക് നേർ, പൂവെല്ലം കേട്ടുപ്പാർ തുടങ്ങിയ സൂര്യ ചിത്രങ്ങളുടെ സഹസംവിധായകൻ ആയിരുന്നു മണി ഭാരതി. അന്ന് മുതലുള്ള സൗഹൃദം ഇപ്പോഴുമുണ്ടെന്ന് മണി പറയുന്നു. നേര്ക്ക് നേർ കഴിഞ്ഞ ശേഷം ആയിരുന്നു തന്റെ വിവാ​ഹം എന്നും അന്ന് സൂര്യ വീട്ടിലേക്ക് വിളിച്ച് വിരുന്ന് നൽകിയെന്നും സംവിധായകൻ ഓർക്കുന്നു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ. 

അഞ്ച് വർഷത്തിന് മുൻപ് മകൻ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന കാലം. അവസാന വർഷം ഫീസ് അടക്കാൻ എനിക്ക് സാധിച്ചില്ല. എല്ലാ വർഷവും ഒരു ലക്ഷം രൂപ വച്ചാണ് അടക്കേണ്ടത്. ആരോട് ചോദിക്കുമെന്ന് ആലോചിച്ചിരിക്കവെയാണ് സൂര്യയെ സമീപിക്കാമെന്ന് ഓർത്തത്. അതുവരെ സൂര്യയോട് ഒന്നും ഞാൻ ചോ​ദിച്ചിരുന്നില്ല.

ഒടുവിൽ മാനേജർ മുഖേനെ പോയാൽ നടക്കില്ലെന്ന് മനസിലാക്കി അദ്ദേഹത്തിന്റെ പേഴ്സണൽ നമ്പർ കണ്ടുപിടിച്ചു. ഒരു മെസേജ് അയച്ച് അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ആൾ വിളിച്ചു. കോളേജ് വിവരങ്ങൾ അയക്കാൻ പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് സൂര്യയുടെ ഓഫീസിൽ നിന്നും ഫോൺ വന്നു. ഡിഡി റെഡിയായിട്ടുണ്ടെന്നും കളക്ട് ചെയ്യണമെന്നും ആയിരുന്നു അതെന്ന് മണി ഭാരതി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

Popular this week