32.8 C
Kottayam
Friday, May 3, 2024

ദിനോസർ അസ്ഥികൂട ലേലം ദുബായിൽ തുടങ്ങി, വില തുടങ്ങുന്നത് 27 കോടിയിൽ

Must read

ദുബായ്: മധ്യപൂർവദേശ ഏഷ്യയിലെ ആദ്യത്തെ ദിനോസർ ലേലത്തിന് ദുബായില്‍ തുടക്കമായി. 155 ദശലക്ഷം വർഷം പഴക്കമുള്ള ഭീമൻ ദിനോസറിന്റെ അസ്ഥികൂടമാണ് പ്രധാന ലേല വസ്തു. 27 കോടി രൂപയിലേറെയാണ് അധികൃതർ ദിനോസർ അസ്ഥികൂടത്തിന് അടിസ്ഥാന വില നിശ്ചയിച്ചിരിയ്ക്കുന്നത്

ഓൺലൈനിലൂടെയാണ് ലേലം നടക്കുന്നത്. 24.4 മീറ്റർ നീളവും ഏഴ് മീറ്റർ ഉയരവുമാണ് ദുബായ് മാളിൽ പ്രദർശിപ്പിച്ചിട്ടുള്ള അസ്ഥികൂടത്തിനുള്ളത്. അഞ്ച് ആനകളുടെ ഭാരം. ജുറാസിക് കാലത്തെ ദിനോസറിന്റെ അസ്ഥികൂടം കാണാൻ ലോകത്തിന്‍റെ വിവിധ മേഖലകളില്‍ നിന്ന് ആയിരങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ദുബായ് മാളിൽ എത്തിയത്.

ഡിപ്ലോഡോകസ് ലോൻഗസ് എന്ന വംശത്തിൽപ്പെട്ട ഈ ദിനോസറിന്‍റെ 90% അസ്ഥികൂടവും യഥാർഥത്തിലുള്ളതാണെന്ന് അധികൃതര്‍ അറിയിച്ചു. 2008ൽ അമേരിക്കയിലെ വ്യോമിങ് സംസ്ഥാനത്തെ ഡാന ക്വാറിയിൽ നിന്നാണ് ഇത് കണ്ടെടുത്തത്. അമേരിക്കയിലെ ടെക്സാസ് ഹൂസ്റ്റൺ മ്യൂസിയം ഓഫ് നാച്വറൽ സയൻസില്‍ പ്രദര്‍ശിപ്പിച്ചിരുന്ന അസ്ഥികൂടം അബുദബിയിലെ എത്തിഹാദ് മോഡേൺ ആർട് ഗാലറിയുടെ സ്ഥാപകൻ 2014ലാണ് ദുബായിലെത്തിച്ചത്. ഈ മാസം 25വരെ ലേലം വിളി നീണ്ടു നില്‍ക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week