26 C
Kottayam
Saturday, June 6, 2026

അഞ്ചുപൈസയ്ക്ക് വകയില്ലതിരുന്ന ഒരാളെ താന്‍ കൂടെ കൂട്ടി, ഉണ്ണി എന്ന വ്യക്തി തന്നെ ചതിക്കുകയായിരുന്നു; ദിനേശ് പണിക്കര്‍

Must read

കൊച്ചി:നിര്‍മ്മാതാവായും അഭിനേതാവായും മലയാള സിനിമയില്‍ സജീവമായ വ്യക്തിയാണ് ദിനേശ് പണിക്കര്‍. മോഹന്‍ലാലിനെ നായകാനാക്കി സിബി മലയില്‍ ഒരുക്കിയ ചിത്രമായിരുന്നു കിരീടം. ചിത്രത്തിന് പിന്നാലെ നിര്‍മാതവായ ദിനേശ് പണിക്കരെപ്പറ്റി കിരീടം ഉണ്ണി പറഞ്ഞ പ്രസ്തവനകള്‍ സോഷ്യല്‍ മീഡിയയിലടക്കം വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരിക്കുകയാണ് ദിനേശ് പണിക്കര്‍.

കിരീടം ഉണ്ണി തന്നെ ചതിക്കുകയായിരുന്നു. കൃപ ഫിലിംസിന്റെ ഓണര്‍ഷിപ്പ് ഇന്നും തന്റെയും ഉണ്ണിയുടെയും പേരിലാണ്. ആ സംരംഭം അയാള്‍ക്ക് സ്വന്തമായി വേണമെന്ന ഉദ്ദേശത്തോടെയായിരുന്നു എല്ലാം ചെയ്തത്. താന്‍ ചെയ്ത മണ്ടത്തരമായിരുന്നു ദിനേശിനെ കൊണ്ടുവന്നത് എന്ന് അയാള്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.

- Advertisement -

ശരിക്കും എനിക്കാണ് മണ്ടത്തരം പറ്റിയത്. അഞ്ചുപൈസയ്ക്ക് വകയില്ലതിരുന്ന ഒരാളെ താന്‍ കൂടെ കൂട്ടി. കിരീടം എന്ന സിനിമ റിലീസായപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു നഖശിഖം എന്ന സിനിമയുടെ ക്ലൈമാക്‌സ് മാറ്റാന്‍ താന്‍ പറഞ്ഞെന്നുള്ളത്. എനിക്കെതിരെ ഉണ്ണി ഉന്നയിച്ച വിമര്‍ശനമായിരുന്നു അത്. പക്ഷേ താന്‍ അങ്ങനെ പറഞ്ഞിട്ടില്ല. സംവിധായകനായ സിബി മലയിലിനോട് ചോദിച്ചാല്‍ അദ്ദേഹം പറയും.

- Advertisement -

പിന്നീട് അതില്‍ ഒരു ചര്‍ച്ച വരുന്നത്. ഡിസ്ട്രിബ്യൂട്ടറായ വിജയകുമാര്‍ വന്നതിനു ശേഷമാണെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണി എന്ന വ്യക്തി തന്നെ ചതിക്കുകയായിരുന്നു. കിരീടം എന്ന സിനിമ നിര്‍മ്മിച്ചത് മാത്രമല്ല സ്വന്തം സിനിമ കാശ് കൊടുത്ത് വാങ്ങിച്ച വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു. ഇന്നും കിരീടം അയാള്‍ മാത്രം നിര്‍മ്മിച്ചതായാണ് പറയുന്നത്. അത് എന്താണെന്ന് തനിക്ക് ഇന്നും മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

Popular this week