32.6 C
Kottayam
Sunday, November 17, 2024
test1
test1

ഡിംപല്‍ കൃത്യമായി അവസരം വിനിയോഗിച്ചു!പരിചിതമല്ലാത്ത ഡിംപല്‍ ചര്‍ച്ചയായത് ഒറ്റ ദിവസം കൊണ്ട്

Must read

കൊച്ചി:എല്ലാദിവസത്തെയും പോലെ തന്നെ മനോഹരമായ ഗാനത്തോടെ തന്നെയായിരുന്നു മൂന്നാം ദിവസവും ആരംഭിച്ചത്. ‘പൊടിപാറണ തേരാണേ…..’ എന്ന ഗാനത്തിന് ചുവടുവെച്ചുകൊണ്ടാണ് തുടക്കം. പരസ്പരമുള്ള ജഡ്ജ്‌മെന്റിനെ കുറിച്ച് സംസാരിക്കുകയാണ് ഋതു മന്ത്രയും ഡിംപലും. ഒരു വശത്ത് ലക്ഷ്മിയും ഫിറോസും സംസാരിക്കുന്നുണ്ട്. തന്റെ കുറവുകള്‍ മറ്റുള്ളവര്‍ പറയുന്നത് തനിക്ക് വിഷമാണെന്നും അത് തന്നെ വല്ലാതെ തളര്‍ത്തുമെന്നും ലക്ഷ്മി പറയുന്നു. എത്ര മോശം വ്യക്തിത്വമുള്ളവരുമായും പെട്ടെന്ന് ബ്ലെന്‍ഡാവും എന്നതും സ്‌നേഹിക്കാനറിയാം എന്നതും തന്നെ നോവിച്ചിട്ട് പോയവരോടും സ്‌നേഹിക്കും, ശത്രുതയില്ല, എന്നതുമാണ് തന്റെ പോസിറ്റീവ് സംഗതിയെന്നും ലക്ഷ്മി പറയുന്നു.

അതേസമയം വാഷ്‌റൂം ഏരിയയുടെ പുറത്ത് ലക്ഷ്മിയെ പറ്റിയുള്ള സംസാരത്തിലായിരുന്നു ഋതുവും അഡോണിയും. ക്ലീനിങ് ടീമിന്റെ ലീഡറായിരുന്നത് കൊണ്ട് കാര്യമില്ല ക്ലീന്‍ ചെയ്യണമെന്നും ക്യാപ്റ്റനോട് പറഞ്ഞ് ജോലി ചെയ്യിക്കേണ്ടതില്ലെന്നും പറയുന്നു. കിട്ടുന്ന ഒരു ടോപ്പിക്കിനെ കുറിച്ച് സംസാരിക്കാനുള്ള അവസരം മൂന്നാം ദിവസവും തുടര്‍ന്നു. ഡിംപല്‍ ആണ് ആത്മസുഹൃത്തിനെ കുറിച്ച് തുറന്നു പറഞ്ഞത്. ആദ്യ ഇന്‍ഡ്രോയിലെ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിച്ചു. ബെസ്റ്റ് ഫ്രണ്ട്‌സ് എന്നത് മാറ്റി സോള്‍ ഫ്രണ്ട് എന്ന് പറയുന്നു. ഇതുവരെ അങ്ങനെ രണ്ടു പേര്‍. ഇറാനിയനാണ്, ബാംഗ്ലൂരായിരുന്നു. എല്ലാവരും പറയാറുള്ളത് പോലെ രണ്ട് പെണ്‍കുട്ടികള്‍ ചേരില്ലെന്നത് ഞങ്ങളുടെ കാര്യത്തില്‍ അതില്ല. ഞങ്ങള്‍ തമ്ില്‍ ഒരു കാര്യത്തിന് പോലും ക്ലാഷ് ഉണ്ടായിട്ടില്ല. വല്ലാത്തൊരു അടുപ്പമുണ്ട്. ജീവിതത്തില്‍ വല്ലാതെ ഇംപാക്ടുണ്ടാക്കിയ വ്യക്തിയാണ് എന്നും പറയുന്നു. പിന്നെ പറഞ്ഞത് ജൂലിയറ്റിനെ കുറിച്ചായിരുന്നു. ഇന്‍ഡ്രോയില്‍ കേട്ട അതേ കാര്യം.

സൈക്കോളജി നല്ലതു പോലെ അരച്ചുകലക്കി കുടിച്ച ഡിംപല്‍ ഭാലിന് പ്രേക്ഷകരുടെ സൈക്കോളജി പഠിപ്പിച്ചു കൊടുക്കേണ്ട കാര്യമില്ലല്ലോ. മലയാളകള്‍ക്ക് സുപരിചിതമല്ലാത്ത മുഖമായിട്ടു പോലും ഇന്ന് മൂന്ന് ദിനം കൊണ്ടു തന്നെ ഏവരുടെയും ചര്‍ച്ചാ വിഷയമാണ് ഡിംപല്‍. നട്ടെല്ല് അലിയുന്ന അപൂര്‍വ്വ രോഗവും സുഹൃത്തിന്റെ മരണവും എല്ലാം ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ച് പ്രേക്ഷകരുടെ ശ്രദ്ധ പറ്റുന്ന പോലെ. രണ്ടാം ദിനം ആരംഭിച്ച ഈ തുറന്നു പറച്ചിലിന്റെ വിവരങ്ങള്‍ ക്യാപ്റ്റന്‍ ഭാഗ്യലക്ഷ്മി വിവരിച്ചപ്പോള്‍ തന്ന അവിടെ ഏറ്റവും കൂടുതല്‍ ആഹ്ലാദിച്ചത് ഡിംപല്‍ ആയിരുന്നു. തനിക്ക് ഗോളടിക്കാന്‍ ഒരു അവസരം കിട്ടിയ സന്തോഷമായിരുന്നു ഡിംപലിന്. അത് എന്തായാലും താന്‍ ഉദ്ദേശിച്ച പോലെ തന്നെ വരികയും ചെയ്തു. മൂന്നാം ദിനം എന്തൊക്കെ നടന്നാലും ഡിംപലിന്റെ തുറന്ന് പറച്ചിലില്‍ അതൊന്നും ഒന്നും ആകില്ല.

മജീസിയ ഭാനുവിന്റെ തുറന്ന് പറച്ചില്‍, ‘വടകരയിലെ സാധാരണ മുസ്ലിം കുടുംബത്തിലെ പെണ്‍കുട്ടിയ്ക്ക് പവര്‍ലിഫ്റ്റിംഗ് മേഖലയിലേക്ക് വരുന്ന കാര്യം ആലോചിച്ചിരുന്നേയില്ല. ചെറുപ്പം മുതലേ ഫിസിക്കല്‍ ആക്ടിവിറ്റികള്‍ ചെയ്യാന്‍ താത്പര്യമുണ്ടായിരുന്നു. തേങ്ങ പൊതിക്കല്‍, കല്ല് പൊക്കല്‍, തെങ്ങില്‍ കയറ്റം എന്നിവയൊക്കെ തനിക്ക് താത്പര്യമുണ്ടായിരുന്നു. എന്നാല്‍ സ്‌കൂള്‍ കാലയളവില്‍ അത് എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ സാധിച്ചില്ല. കോളേജ് പഠനം തുടങ്ങിയ ശേഷമാണ് ഇത്തരത്തിലൊരു മേഖലയിലേക്ക് തിരിയാനായി ബോക്‌സിംഗ് പഠിക്കാന്‍ ആരംഭിച്ചു. സ്‌പോര്‍ട്‌സ് കൌണ്‍സിലുമായി ബന്ധപ്പെട്ടായിരുന്നു പഠനം. വെളുപ്പിനെ വീട്ടില്‍ നിന്നിറങ്ങി അറുപത് കിലോമീറ്ററോളം സഞ്ചരിച്ച് കോഴിക്കോടെത്തിയായിരുന്നു പരിശീലനം.’പിന്നീടാണ് പവര്‍ ലിഫ്റ്റിങ്ങിലേക്ക് ശ്രദ്ധ തിരിഞ്ഞത്. മികച്ച ഗുരു. ഹിജാബ് ധരിച്ചുകൊണ്ടാണ് പവര്‍ലിഫ്റ്റിംഗ് ചെയ്യുന്നത് എന്നതിനാല്‍ തന്നെ പലരും പുച്ഛമായിരുന്നു. പക്ഷേ ഗുരുവിന്റെ ശിക്ഷണത്തില്‍ വളരെ വേഗം താന്‍ ഇംപ്രൂവ്‌മെന്റുണ്ടായി. പിന്നീട് ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍ഡ് മെഡല്‍ നേടാനായി. വീട്ടില്‍ നിന്ന് നല്ല സപ്പോര്‍ട്ടായി കൂടെയുണ്ടായിരുന്നു. തന്റേടമുള്ള പെണ്‍കുട്ടിയാണെന്ന് അവര്‍ക്കറിയാമായിരുന്നു. ദേശീയ അന്തര്‍ദേശീയ തലത്തില്‍ വരെയുള്ള മത്സരങ്ങളിലും ഗോള്‍ഡ് മെഡല്‍ നേടാനായി. പരസ്പരംസഹകരിച്ച് കിട്ടുന്ന വിജയമാണ് യഥാര്‍ത്ഥ വിജയം’ എന്നും സിമ്പിളായി പറഞ്ഞു നിര്‍ത്തി.

അഡോണിയും ഋതുവും ബ്രില്യന്റ് പ്ലേയറെയും ലോ പെര്‍ഫോമറെയും പറ്റിയായിരുന്നു സംസാരം. കഴിഞ്ഞ ദിവസം നടന്ന ടാസ്‌കിന്റെ ബാക്കിയാണ് ചര്‍ച്ച. ആരോഗ്യപരമായ സംസാരം നല്ലതാണെന്ന് അഭിപ്രായം. പേര് പറയാതെയുള്ള വിലയിരുത്തല്‍ സേഫ് ആണ് ഇതു മതിയെന്ന് അഡോണി. ഋതു മന്ത്ര സപ്പോര്‍ട്ട് ചെയ്യുന്നു. ഇങ്ങനെ കാര്യങ്ങള്‍ ഷെയര്‍ ചെയ്യാമെന്നും ഋതു. താന്‍ ടെലിപ്പതിയാണ്, തന്റെ ആറാം ഇന്ദ്രിയം വെച്ചാണ് എല്ലാക്കര്യങ്ങളും മനസിലാക്കുന്നതെന്നും അഡോണി പറയുന്നു. സായിയും ലക്ഷ്മിയും ഫിറോസും ചേര്‍ന്ന് ബെഡ്‌റൂം ഏരിയയില്‍ ഇരുന്ന് സംസാരിക്കുകയാണ്. ഭാനു തന്റെ നേട്ടങ്ങള്‍ തുറന്ന് പറഞ്ഞ് കേരളക്കരയെ ഏറ്റെടുത്തുവെന്നും ഡിംപിള്‍ വേറെ ലെവലായെന്നും അഭിപ്രായപ്പെടുകയാണ് ഫിറോസ്. നേരത്തേ പറഞ്ഞ നമ്മളെ മാര്‍ക്കറ്റ് ചെയ്യാന്‍ നമ്മള്‍ മാത്രമേ ഇവിടെയുള്ളൂ എന്ന പോയിന്റ് ഡിംപിള്‍ കൃത്യമായി എടുത്ത് അവസരം വിനിയോഗിച്ചെന്ന് സായി ചൂണ്ടിക്കാട്ടി. അവള്‍ പെര്‍ഫെക്ട് ഷോ മേക്കറെന്നും അവള്‍ക്കെതിരെ കളിക്കുന്നവര്‍ മനുഷ്യത്വമില്ലാത്തവരാണെന്നും ഫിറോസ് പറയുന്നു.

ഡ്രസ്സിന്റെ കാര്യത്തില്‍ റംസാനോട് കയര്‍ത്തതും ശ്രദ്ധിക്കപ്പെട്ടുവെന്നും സൈക്കോളജി പഠിച്ചതിനാല്‍ അതിന്റെ ഗുണമുണ്ടെന്നും ഫിറോസ് സായിയോടും ലക്ഷ്മിയോടുമായി പറയുന്നു. അവള്‍ അവളുടെ ഹെയര്‍ സ്‌റ്റൈലും ചിന്തകളും കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടുകയാണെന്ന് സായി അഭിപ്രായപ്പെടുന്നു. ഉയര്‍ച്ചതാഴ്ചകളെ പറ്റി അനൂപും അമ്മയെ കുറിച്ച് ഋതുവും പറഞ്ഞു. ടീം മീറ്റിങില്‍ അവലോകനവുമായി ക്യാപ്റ്റന്‍ എത്തി. ശ്രദ്ധിക്കാതെ മറ്റു കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ലക്ഷ്മിയോട് ഭാഗ്യലക്ഷ്മിയുടെ താക്കീത്. ഫുഡ്ഡിനെ പറ്റിയാണ് ചര്‍ച്ച. സമയ നിഷ്ട പാലിക്കാന്‍ കൃത്യമായ മെനു വേണമെന്നും അതിനായി പ്ലാന്‍ തയ്യാറാക്കണമെന്നും ഉള്ള അജണ്ട മേല്‍ എല്ലാവരും കൂടിയിരുന്നുള്ള ചര്‍ച്ചയ്ക്ക് ശേഷം കിടക്കാന്‍ സമയമായതോടെ സൂര്യയും ഡിംപലും അസുഖകാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു.

സായി പറഞ്ഞതു പോലെ സൈക്കോളജിസ്റ്റായ ഡിംപല്‍ അവസരം കറക്ട് ആയി മുതലാക്കി. അത് കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു. എല്ലാം മനപാഠമാക്കി, ഓരോ കരുക്കളും ആലോചിച്ച് വെയ്‌ക്കേണ്ടിടത്ത് വെച്ച് തന്നെയാണ് ഡിംപല്‍ മുന്നോട്ട് പോകുന്നത്. അവിടെ ഉള്ള മറ്റ മത്സരാര്‍ത്ഥികള്‍ക്ക് ഡിംപല്‍ ഒരു വലിയ എതിരാളി തന്നെയായിരിക്കുമെന്നാണ് ഇതുവരെയുള്ള പ്രകടനത്തില്‍ നിന്നും മനസ്സിലാകുക. ഇനി അങ്ങോട്ട് എന്തൊക്കെ എന്ന് കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു. മൂന്നാം ദിവസത്തില്‍ എന്തൊക്കെ തന്നെ നടന്നാലും ഡിംപലിന്റെ തട്ട് താഴ്ന്നു തന്നെ നില്‍ക്കുമെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ഡിംപലിന്റെ സൈക്കോളജി എല്ലായിടത്തും വര്‍ക്ക് ഔട്ട് ആകുമോ അതോ പാളിപ്പോകുമോ എന്ന് വരും ദിവസങ്ങളില്‍ കാണാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആലപ്പുഴയില്‍ മോഷണം നടത്തിയത് കുറുവ സംഘം തന്നെയെന്ന് പൊലീസ്; നിർണായകമായത് സന്തോഷിന്റെ നെഞ്ചിൽ പച്ചകുത്തിയത്

ആലപ്പുഴ: മണ്ണഞ്ചേരിയിൽ മേഷണം നടത്തിയത് കുറുവ സംഘം തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. എറണാകുളം കുണ്ടന്നൂർ പാലത്തിന് താഴെ നിന്നും ഇന്നലെ പിടിയിലായ സന്തോഷ് കുറുവാ സംഘാംഗമാണെന്നും ഇയാളാണ് മണ്ണഞ്ചേരിയിലെത്തിയതെന്നും ആലപ്പുഴ ഡിവൈഎസ്പി മധു...

സഹകരണരംഗത്തിന് നൽകിവരുന്ന പിന്തുണ പിൻവലിക്കും,നിക്ഷേപങ്ങൾ തുടരുന്ന കാര്യം ആലോചിക്കും; മുന്നറിയിപ്പുമായി വി.ഡി.സതീശൻ

കൊച്ചി: സംസ്ഥാനത്തെ സഹകരണരംഗത്തിന് കോണ്‍ഗ്രസ് നല്‍കി വരുന്ന എല്ലാ പിന്തുണും പിന്‍വലിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. പാര്‍ട്ടി അനുഭാവികളുടെ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുമെന്നും സതീശന്‍ പറഞ്ഞു. കൊച്ചിയില്‍...

തെലുങ്കര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശം: നടി കസ്തൂരി റിമാന്‍ഡില്‍; രാഷ്ട്രീയ അരാജകത്വം അവസാനിക്കട്ടെയെന്ന് നടിയുടെ പ്രതികരണം

ചെന്നൈ: തെലുങ്കര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഹൈദരാബാദില്‍നിന്നും അറസ്റ്റിലായ നടിയും ബിജെപി അനുഭാവിയുമായ കസ്തൂരിയെ ഈ മാസം 29 വരെ റിമാന്‍ഡ് ചെയ്തു. നടിയെ ജയിലിലേക്ക് മാറ്റും. കച്ചിബൗളിയില്‍ ഒരു സിനിമാ നിര്‍മാതാവിന്റെ വീട്ടില്‍...

Kuruva gang🎙️ ടെന്റിനുള്ളില്‍ തറയില്‍ കുഴിയെടുത്ത് ഒളിത്താവളം, സന്തോഷിനെ പിടികൂടിയതോടെ അക്രമാസക്തരായി ജീപ്പ് വളഞ്ഞ് സ്ത്രീകള്‍; കുറുവാ സംഘാംഗത്തെ പിടികൂടിയപ്പോള്‍ സംഭവിച്ചത്‌

കൊച്ചി: കുണ്ടന്നൂരില്‍ നിന്നും കുറുവ സംഘാംഗമെന്നു സംശയിക്കുന്ന സന്തോഷിനെ പോലിസ് പിടികൂടിയത് അതിസാഹസികമായി. പോലിസ് വിലങ്ങണിയിച്ചിട്ടും പ്രതി വ്‌സ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് പൊലീസിനെ വെട്ടിച്ചു കടന്നു കളയുക ആയിരുന്നു. സന്തോഷിനെ രക്ഷപ്പെടാന്‍ സഹായിച്ചതാവട്ടെ ടെന്റുകളിലുണ്ടായിരുന്ന...

നെതന്യാഹുവിന്റെ വസതിയില്‍ സ്‌ഫോടനം; സ്വകാര്യ വസതിയുടെ മുറ്റത്ത് പതിച്ച് പൊട്ടിത്തെറിച്ചത് രണ്ട് ഫ്ളാഷ് ബോംബുകള്‍

ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേര്‍ക്ക് ബോംബ് ആക്രമണം. വടക്കന്‍ ഇസ്രയേലി നഗരമായ സിസേറിയയിലെ സ്വകാര്യ വസതിക്കുനേരേയാണ് രണ്ട് ഫ്ളാഷ് ബോംബുകള്‍ പ്രയോഗിച്ചത്. ഇവ വീടിന്റെ മുറ്റത്ത് വീണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.