24.9 C
Kottayam
Saturday, June 6, 2026

നിങ്ങളുടെയെല്ലാം പിന്തുണയും പ്രാര്‍ത്ഥനയും ആണ് ഞങ്ങള്‍ക്ക് ആവശ്യം, ഞങ്ങള്‍ക്ക് നല്ലൊരു ജീവിതം ഉണ്ടാകാന്‍ നിങ്ങള്‍ എല്ലാവരും സ്നേഹത്തോടെ ഞങ്ങളെയൊക്കെ പിന്തുണക്കുക; വിവാഹവാര്‍ഷികത്തില്‍ വൈറലായി ദിലീപിന്റെ വാക്കുകള്‍

Must read

കൊച്ചി:മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ദിലീപ്. ദിലീപിനെ പോലെ തന്നെ താരത്തിന്റെ മക്കളും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും ചിത്രങ്ങള്‍ എല്ലാം തന്നെ ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. മഹാലക്ഷ്മിയുടേതായി നിരവധി ചിത്രങ്ങളൊന്നും പുറത്തെത്തിയിട്ടില്ല എങ്കിലും എത്തിയ ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

കാവ്യ മാധവനുമായുള്ള വിവാഹം കഴിഞ്ഞിട്ട് 5 വര്‍ഷമായി. പെട്ടെന്നൊരു സുപ്രഭാതത്തിലായിരുന്നു ദിലീപ് കാവ്യയെ വിവാഹം ചെയ്തത്. അവസാനനിമിഷമായിരുന്നു ആരാധകരും ഇതേക്കുറിച്ച് അറിഞ്ഞത്. ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമേ വിവാഹത്തെക്കുറിച്ച് അറിയുമായിരുന്നുള്ളൂ. മകളാണ് തന്നെ വീണ്ടുമൊരു വിവാഹത്തിനായി നിര്‍ബന്ധിച്ചതെന്നും തന്റെ പേരില്‍ ബലിയാടായ കാവ്യയെ വിവാഹം ചെയ്യാനായി തീരുമാനിക്കുകയായിരുന്നുവെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. 5 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ആ വിവാഹം. അഞ്ചാം വിവാഹ വാര്‍ഷികത്തിന്റെ ആഘോഷനിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മൂന്നുവര്‍ഷമായി ഇരുവര്‍ക്കും ഒരു മകള്‍ കൂടി ജനിച്ചിട്ട്. കഴിഞ്ഞദിവസം ഇവര്‍ വിവാഹവാര്‍ഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് ഇവരുടെ വിവാഹ ദിവസത്തിന്റെ വീഡിയോ വൈറലായി മാറിയത്. വീഡിയോയില്‍ മകള്‍ക്കൊപ്പമാണ് ദിലീപ്, കാവ്യയുമായി മാധ്യമങ്ങളെ കണ്ടതും. അന്ന് ഇരുവരും സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

നല്ലൊരു ജീവിതം ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഉണ്ടാവണം, എന്ന് പറഞ്ഞപ്പോള്‍ തന്നെ ദിലീപേട്ടന്റെ ആ തിരുത്തല്‍ ഞങ്ങള്‍ക്ക് ഇഷ്ടം ആയെന്നാണ് ആരാധകര്‍ പറയുന്നത്. ആ തിരുത്തല്‍ എന്തായിരുന്നുവെന്നും അച്ഛന്റെ വിവാഹത്തിന് മകള്‍ പറഞ്ഞ വാക്കുകളും ആണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായി മാറുന്നത്. ചിലര്‍ വിമര്‍ശനങ്ങള്‍ നടത്തുന്നുവെങ്കിലും ഇവരുടെ സന്തുഷ്ടകരമായ ജീവിതം അഞ്ചാം വര്‍ഷത്തിലേക്ക് കടന്നു എന്നാണ് ദിലീപ്- കാവ്യാ ആരാധകരുടെ പക്ഷം.

- Advertisement -

നിങ്ങളുടെയെല്ലാം പിന്തുണയും പ്രാര്‍ത്ഥനയും ആണ് ഞങ്ങള്‍ക്ക് ആവശ്യം. ഞങ്ങള്‍ക്ക് നല്ലൊരു ജീവിതം ഉണ്ടാകാന്‍ നിങ്ങള്‍ എല്ലാവരും സ്നേഹത്തോടെ ഞങ്ങളെയൊക്കെ പിന്തുണക്കുക. പ്രാര്‍ത്ഥിക്കുക. ഞങ്ങളെ വളര്‍ത്തുന്ന എല്ലാവരോടും പറയാന്‍ ഉള്ളത് നെഗറ്റീവ് റിപ്പോര്‍ട്ട്‌സും കാര്യങ്ങളും പറയാതിരിക്കുക എന്നതാണ്. കാരണം എല്ലാ വിഷയങ്ങളും എല്ലാവര്‍ക്കും അറിയുന്നതാണ്.

- Advertisement -

ഒന്നുരണ്ടു വര്ഷമായി ഞങ്ങള്‍ ഇങ്ങനെ ഒരുമിച്ചു പോയ്‌കൊണ്ടിരിക്കുകയാണ്. മകളെ ചേര്‍ത്തുപിടിച്ചുകൊണ്ട് ജനപ്രിയന്‍ പറയുന്നു. ജീവിതത്തില്‍ നമുക്ക് ഒരു കൂട്ടുവേണം എന്ന് വേണ്ടി വന്നപ്പോള്‍ മകളും അമ്മയും സഹോദരങ്ങളും മറ്റുള്ള വീട്ടുകാരും എല്ലാവരും കൂടി ഒരു കല്യാണം എന്ന തീരുമാനത്തിലേയ്ക്ക് എത്തുകയായിരുന്നു. ഒരു പത്തിരുപത് സിനിമ ഞങ്ങള്‍ ഒരുമിച്ചഭിനയിച്ചു എന്ന കുറ്റം മാത്രമാണ് ഞങ്ങള്‍ ചെയ്തത്.

ശരിക്കും പറഞ്ഞാല്‍ എന്റെ കുടുംബജീവിതത്തില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ ഒന്നും ഇതിന്റെ ഭാഗം ആയിരുന്നില്ല. അതുകൊണ്ടുതന്നെയാണ് എന്റെ പേരില്‍ ബലിയാടായ ആളെ തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. എന്റെ മകള്‍ക്ക് അത് നൂറുശതമാനം സമ്മതം ആയിരുന്നു. അങ്ങനെയാണ് കാവ്യയുടെ വീട്ടുകാരുമായി സംസാരിക്കുന്നതും പെട്ടെന്നുള്ള തീരുമാനത്തിലേക്ക് എത്തുന്നതെന്നും ദിലീപ് പറയുന്നു. പിന്നീട് സംസാരിക്കുന്നത് കാവ്യയാണ്.

എല്ലാവരും പ്രാര്‍ത്ഥിക്കുക എന്നത് മാത്രമാണ് തനിക്ക് പറയാന്‍ ഉള്ളതെന്നാണ് കാവ്യ ആദ്യമായി പ്രതികരിച്ചത്. എല്ലാം ഭംഗിയായി കഴിഞ്ഞു. എല്ലാവരും പിന്തുണക്കുക പ്രാര്‍ത്ഥിക്കുക, നല്ലൊരു ജീവിതം ഉണ്ടാകണം. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അത് ആവശ്യമാണ്. എന്ന് കാവ്യ പറഞ്ഞതും ദിലീപ് ഇടപെടുന്നതുമായ രംഗങ്ങള്‍ ആണ് ഇപ്പോള്‍ വൈറലായി മാറിയത്.

- Advertisement -

രണ്ടുപേരല്ല മൂന്നുപേരാണ് എന്ന് ദിലീപ് ആദ്യം തിരുത്തുമ്പോള്‍ അയ്യയ്യോ സോറി എന്ന് കാവ്യ പറയുകയും ചെയ്യുന്നു. എന്നാല്‍ വീണ്ടും ദിലീപ് തിരുത്തിയ ശേഷം പറയുന്നു മൂന്നല്ല നാല് പേരാണ് ഒരു അമ്മകൂടിയുണ്ട് എന്നാണ് കാവ്യയോട് ദിലീപ് പറഞ്ഞത്. ‘ആദ്യ ദിവസം തന്നെ ദിലീപേട്ടന്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി, നമ്മള്‍ രണ്ടല്ല നാല് പേരാണ് എന്ന തിരുത്തല്‍ ശരിക്കും ഞെട്ടലായി’, എന്നാണ് ആരാധകര്‍ ഇപ്പോഴും പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week