24.7 C
Kottayam
Monday, June 8, 2026

ആശാ ശരത്തിന്റെ മകളുടെ വിവാഹത്തിൽ തിളങ്ങി ദിലീപും കാവ്യയും

Must read

കൊച്ചി:മലയാളികളുടെ എന്നെന്നും പ്രിയപ്പെട്ട താരജോഡിയാണ് ദിലീപും കാവ്യ മാധവനും. പണ്ടു മുതലേ നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ഇരുവരുടെയും ആരാധകർ ഒരുപോലെ ആ വിവാഹം ആഘോഷമാക്കിയിരുന്നു.

2016 നവംബർ 25 ന് ആണ് ദിലീപും കാവ്യയും പ്രേക്ഷകരെയും മലയാള സിനിമ ലോകത്തെയും ഒന്നടങ്കം ഞെട്ടിച്ച് കൊണ്ട് വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ഇവർ ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതൽ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം.

- Advertisement -

സിനിമയിൽ പ്രേക്ഷകർ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിർത്തി മുന്നോട്ട് പോവുകയാണ് താരങ്ങൾ ഇപ്പോൾ. മഹാലക്ഷ്‍മി എന്നൊരു മകളും ഇവർക്കുണ്ട്. താൻ കാരണം ഏറ്റവും കൂടുതൽ ​ഗോസിപ്പുകൾ കേട്ട നടിയാണ് കാവ്യയെന്നും അതിനാലാണ് രണ്ടാമത് ഒരു വിവാഹത്തെ കുറിച്ച് ചിന്തിച്ചപ്പോൾ കാവ്യയെ തന്നെ ജീവിത സഖിയാക്കാമെന്ന് തീരുമാനിച്ചതെന്നുമാണ് ദിലീപ് വിവാഹ ശേഷം പറഞ്ഞത്.

- Advertisement -
kavya dileep

വിവാഹം കഴിഞ്ഞ് ആറ് വർ‌ഷങ്ങൾക്ക് ശേഷമാണു ഇവർക്ക് മഹാലക്ഷ്മി എന്ന മകൾ ജനിച്ചത്. മഞ്ജുവുമായുള്ള ബന്ധത്തിൽ ദിലീപിന് പിറന്ന മകൾ മീനാക്ഷിയും ദിലീപിനൊപ്പമാണ് താമസം.

അതേസമയം, വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യ മാധവൻ. മകളുടെ കാര്യങ്ങളും വീട്ടുകാര്യങ്ങളും നോക്കി പൂർണമായും അഭിനയം വിട്ട് കഴിയുകയാണ് കാവ്യ. ഇടക്കാലത്ത് താരത്തെ കുറിച്ച് ഒന്നും തന്നെ ആരാധകർ അറിഞ്ഞിരുന്നില്ല. വളരെ വിരളമായിട്ടാണ് താരത്തെ വീടിന് പുറത്ത് കണ്ടിരുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതിനാൽ അവിടെയും താരത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. എന്നാൽ കുറച്ചു നാളുകളായി പൊതുവേദികളിൽ ഒക്കെ എത്താറുണ്ട് കാവ്യ. സോഷ്യൽമീഡിയ പേജുകൾ വഴി മിക്കപ്പോഴും ആ ചിത്രങ്ങൾ വൈറലാവാറുണ്ട്. ഇപ്പോഴിതാ, കാവ്യയുടേയും ദിലീപിന്റേയും പുതിയ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.

- Advertisement -

നടിയും നർത്തകിയുമായ ആശ ശരത്തിന്റെ മകൾ ഉത്തര ശരത്തിന്റെ വിവാഹത്തിനെത്തിയ ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങളാണ് വൈറലായി മാറുന്നത്. അങ്കമാലി അഡ്ലക്സ് ഇന്റർനാഷ്ണൽ ഹോട്ടലിൽ വെച്ച് ഇന്ന് രാവിലെ ആയിരുന്നു താരപുത്രിയുടെ വിവാഹം. കുർത്തയും മുണ്ടും ആയിരുന്നു ദിലീപിന്റെ വേഷം. നീല സാരിയിൽ മുല്ലപൂവൊക്കെ ചൂടി അതിസുന്ദരി ആയിട്ടായിരുന്നു കാവ്യ എത്തിയത്.

ഇരുവരും കാറിൽ നിന്നുറങ്ങുന്നതിന്റെയും സഹതാരങ്ങൾക്കൊപ്പം നിന്ന് ചിത്രങ്ങൾ എടുക്കുന്നതിന്റെയുമൊക്കെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കാവ്യയെ സാരിയിൽ കണ്ടതിന്റെ സന്തോഷമാണ് കൂടുതൽ പേരും പങ്കുവയ്ക്കുന്നത്. സാരി കാവ്യക്ക് നന്നായി ചേരുന്നുണ്ട്. ലുക്കിന്റെ കാര്യത്തിൽ കാവ്യ കഴിഞ്ഞേ ഉള്ളു ആരും എന്നൊക്കെയാണ് കമന്റുകൾ.

kavya dileep

ആദിത്യ മേനോനാണ് ഉത്തരയെ വിവാഹം കഴിച്ചത്. ലാൽ, മനോജ് കെ ജയൻ ഉൾപ്പെടെ മലയാള സിനിമയിൽ നിന്നുള്ള നിരവധി താരങ്ങളാണ് ചടങ്ങിനെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഉത്തരയുടെ മെഹന്ദി, ഹൽദി സംഗീത് നൈറ്റ് പോലെ വിവാഹാഘോഷവുമായി ബന്ധപ്പെട്ട് മറ്റ് ചടങ്ങുകൾ നടന്നിരുന്നു. അതിൽ പങ്കെടുക്കാനും നിരവധി താരങ്ങൾ എത്തിയിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ കൊച്ചിയിൽ വച്ചായിരുന്നു ഉത്തരയുടെയും ആദിത്യയുടേയും വിവാഹനിശ്ചയം നടന്നത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ സൂപ്പർ താരങ്ങൾ ഉത്തരയുടെ വിവാഹനിശ്ചയ ചടങ്ങിനെത്തിയിരുന്നു. ദിലീപും അന്ന് വന്നിരുന്നെങ്കിലും കാവ്യ ഉണ്ടായിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week