കൊച്ചി:ദിലീപ് നായകനായ പവി കെയര്‍ടേക്കറിന് തുടക്കത്തില്‍ മികച്ച അഭിപ്രായമായിരുന്നു. തമാശയ്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ഒരു ചിത്രം എന്ന നിലയിലായിരുന്നു സ്വീകാര്യത ലഭിച്ചിരുന്നത്. റിലീസിന് കേരളത്തില്‍ നിന്ന് ഒരു കോടിയില്‍ അധികം നേടാനായിരുന്നു. എന്നാല്‍ നിലവില്‍ പവി കെയര്‍ടേക്കറിന്റെ കളക്ഷനില്‍ ഇടിവാണ് രേഖപ്പെടുത്തുന്നതെന്നാണ് സാക്നില്‍കിന്റെ റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ നിന്ന് ആകെ 4.31 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഇത് ഇന്ത്യയില്‍ നിന്നുള്ള നെറ്റ് കളക്ഷന്റെ ആകെ കണക്കുകളായിട്ടാണ് സാക്നില്‍ക് പുറത്തുവിട്ടിരിക്കുന്നത്. ഒരു ഫീല്‍ ഗുഡ് ചിത്രമായി തിയറ്റററുകളില്‍ ആസ്വദിക്കാവുന്ന എന്നാണ് നേരത്തെയുണ്ടായിരുന്ന അഭിപ്രായങ്ങള്‍. സുവര്‍ണ കാലഘട്ടത്തിലെ ദിലീപിന്റെ ചിരി രംഗങ്ങളുടെ ഓര്‍മകള്‍ മനസിലേക്ക് എത്തിക്കുന്നതാണ് പവി കെയര്‍ടേക്കര്‍ എന്നും അഭിപ്രായങ്ങളുണ്ടായിരുന്നു.
സംവിധായകൻ നടനുമായ വിനീത് കുമാറാണ്. സ്വാതി, റോസ്‍മി, ശ്രേയ, ജോധി, ദില്‍ന എന്നീ നായികമാര്‍ക്ക് പുറമേ ജോണി ആന്റണി, രാധിക ശരത്‍കുമാര്‍, ധര്‍മജൻ ബോള്‍ഗാട്ടി, സ്‍ഫടികം ജോര്‍ജ് എന്നിവരും വേഷമിട്ടിരിക്കുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സനു താഹിറാണ്. തിരക്കഥ എഴുതിയിരിക്കുന്നത് രാജേഷ് രാഘവനാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‍സ് അനൂപ് പത്മനാഭൻ, കെ പി വ്യാസൻ, എഡിറ്റർ ദീപു ജോസഫ്, ഗാനരചന ഷിബു ചക്രവർത്തി, വിനായക് ശശികുമാർ, പ്രൊജക്റ്റ് ഹെഡ് റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ ഡിസൈൻ നിമേഷ് എം താനൂർ, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത് കരുണാകരൻ,
അസോസിയേറ്റ് ഡയറക്ടർ രാകേഷ് കെ രാജൻ, കോസ്റ്റ്യൂംസ് സഖി എൽസ. മേക്കപ്പ് റോണക്സ് സേവ്യർ. സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ. സൗണ്ട് മിക്സിങ് അജിത് കെ ജോർജ്, സ്റ്റിൽസ് രാംദാസ് മാത്തൂർ, ഡിസൈൻസ് യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് സുജിത് ഗോവിന്ദൻ, കണ്ടെന്റ് ആന്റ് മാർക്കറ്റിംഗ് ഡിസൈൻ പപ്പെറ്റ് മീഡിയ, പിആർഒ എ എസ് ദിനേശുമാണ്.