കൊച്ചി: ദിലീപ് കൈമാറിയ ഫോണുകള്‍ വിട്ടുകിട്ടാനായി പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കി. ദിലീപ് കൈമാറിയ ഫോണുകളുടെ കാര്യത്തില്‍ അവ്യക്തതയെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. 2021 ഓഗസ്റ്റ് വരെ ദിലീപ് ഉപയോഗിച്ച ഫോണ്‍ ലഭിച്ചിട്ടില്ല. 2000 കോളുകള്‍ ഈ ഫോണില്‍ നിന്ന് പോയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് കൂടുതല്‍ സമയം വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി തള്ളി.
തുടരന്വേഷണം ഒരുമാസത്തിനകം തീര്‍ക്കണമെന്ന് വിചാരണാ കോടതി അറിയിച്ചു. മാര്‍ച്ച് ഒന്നിന് മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കനാവില്ലെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. തുടര്‍ന്ന് വിചാരണ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കൂടാതെ ദിലീപിന്റെ സുഹൃത്ത് സലീഷിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. അന്വേഷണ സംഘം സലീഷിന്റെ സഹോദരങ്ങളുടെയും കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തും.
സലീഷ് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിന്റെ അണിയറ പ്രവര്‍ത്തകരെ അന്വേഷണ സംഘം കാണും. സലീഷിന്റെ അപകട മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് സഹോദരന്‍ പരാതി നല്‍കിയിരുന്നു. ദിലിപീന്റെ മൊബൈല്‍ ഫോണുകള്‍ സര്‍വീസ് നടത്തിയിരുന്ന സലീഷ് കാറപകടത്തില്‍ മരിച്ചതിനെകുറിച്ച പുനരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ കഴിഞ്ഞ ദിവസമാണ് അങ്കമാലി പൊലീസിന് പരാതി നല്‍കിയത്.
2020 ഓഗസ്റ്റ് 30 നാണ് കോടകര സ്വദേശി സലീഷ് അങ്കമാലി ടെല്‍ക്കിന് സമീപം ഉണ്ടായ അപടകത്തില്‍ മരിച്ചത്. മരണത്തിന് പിന്നില്‍ ദുരൂഹതകളുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര ഉള്‍പ്പെടെ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കളുടെ നീക്കം.