24 C
Kottayam
Thursday, June 4, 2026

ആര്‍മിയുടെ വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്താന്‍ സഹായിച്ചെന്ന് ഭീഷണിപ്പെടുത്തി; പോലീസ് ഇന്‍സ്‌പെക്ടര്‍ എന്ന വ്യാജേന 60കാരനെ ഡിജിറ്റല്‍ അറസ്റ്റിലാക്കി: എറണാകുളം സ്വദേശിക്ക് നഷ്ടമായത് ഒരു കോടി രൂപ

Must read

കളമശ്ശേരി: എറണാകുളം സ്വദേശിയെ ഭീഷണിപ്പെടുത്തി ഡിജിറ്റല്‍ അറസ്റ്റ് ചെയ്ത് ഒരു കോടി രൂപ തട്ടിയെടുത്തു. ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗികവിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തിക്കൊടുക്കാന്‍ സഹായിച്ചവരുടെ കൂട്ടത്തില്‍ പേരുണ്ടെന്നുപറഞ്ഞ്് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. എറണാകുളം സ്വദേശിയായ അറുപതുകാരനാണ് തട്ടിപ്പിനിരയായത്. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 1.05 കോടി രൂപയാണ് നഷ്ടമായത്. ബന്ധുക്കളോടും സുഹൃത്തുക്കളോടും വിവരം പറഞ്ഞതോടെയാണ് തട്ടിപ്പ് മനസ്സലായത്.

ലഖ്‌നൗവിലെ പോലീസ് ഇന്‍സ്‌പെക്ടറാണെന്നു പറഞ്ഞ് രഞ്ജിത്ത് കുമാര്‍ എന്ന പേരിലാണ് പ്രതി എറണാകുളം സ്വദേശിയെ വിളിക്കുന്നത്. ഇക്കഴിഞ്ഞ 13 നാണ് സംഭവം. എറണാകുളം സ്വദേശിയുടെ നമ്പറിലേക്ക് വാട്‌സാപ് വീഡിയോ കോള്‍ ചെയ്തു. ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തിക്കൊടുക്കാന്‍ സഹായിച്ച 151 പേരുടെ ലിസ്റ്റില്‍ പേരുണ്ടെന്നായിരുന്നു ഭീഷണി.

- Advertisement -

രഹസ്യം ചോര്‍ത്തിക്കൊടുത്തതിന് ആസിഫ് ഫൗഇം എന്നയാളുടെ പക്കല്‍നിന്നും 55 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയിട്ടുണ്ടെന്നും തുക ബാങ്ക് അക്കൗണ്ടില്‍ ഉണ്ടെന്നും ഇന്‍സ്‌പെക്ടറെന്ന് പരിചയപ്പെടുത്തിയയാള്‍ പറഞ്ഞു. ഇതോടെ 60കാരന്‍ ഭയന്നു പോയി. പണം പരിശോധിക്കുന്നതിന് തങ്ങള്‍ പറയുന്ന ബാങ്ക് അക്കൗണ്ടിലേക്ക് ബാങ്കിലുള്ള മുഴുവന്‍ പണവും ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും അല്ലെങ്കില്‍ ജീവനുതന്നെ ഭീഷണി ആകുമെന്നും പറഞ്ഞു.

- Advertisement -

ഇതോടെ പരിഭ്രാന്തനായ എറണാകുളം സ്വദേശി ബാങ്ക് അക്കൗണ്ടിലെ മുഴുവന്‍ പണവും പറഞ്ഞ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുകൊടുത്തു. ബന്ധുക്കളോടും സുഹൃത്തുക്കളോടും ഇക്കാര്യം പറഞ്ഞപ്പോഴാണ് വെര്‍ച്വല്‍ അറസ്റ്റിലൂടെ പണം നഷ്ടപ്പെട്ടതായി മനസ്സിലായത്. തുടര്‍ന്ന് കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week