25.3 C
Kottayam
Friday, June 19, 2026

Digital arrest:ഡിജിറ്റൽ അറസ്റ്റ്: ഇഡിയുടെ ആദ്യ കുറ്റപത്രം ബെം​ഗളൂരുവിൽ; 159 കോടി തട്ടിപ്പ് നടത്തിയ 8 പേർക്കെതിരെ കേസ്

Must read

ബെം​ഗളൂരു: ഡിജിറ്റൽ അറസ്റ്റിൽ ഇഡി രാജ്യത്തെ ആദ്യ കുറ്റപത്രം സമർപ്പിച്ചത് ബെം​ഗളൂരുവിലെന്ന് റിപ്പോർട്ട്. ബെംഗളുരുവിലെ പിഎംഎൽഎ കോടതിയിലാണ് ഒക്ടോബർ 10-ന് ഇഡി കുറ്റപത്രം നൽകിയത്. രാജ്യത്തെമ്പാടും നിന്നായി 159 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ 8 പേർക്ക് എതിരെയാണ് കുറ്റപത്രം. ചരൺ രാജ് സി, കിരൺ എസ് കെ, ശശി കുമാർ എം, സച്ചിൻ എം, തമിളരസൻ, പ്രകാശ് ആർ, അജിത് ആർ, അരവിന്ദൻ എന്നിവരാണ് അറസ്റ്റിലായ എട്ട് പേർ. 

ഐപിഒ അലോട്ട്മെന്‍റുകളിൽ നിന്നും സ്റ്റോക്ക് മാർക്കറ്റിൽ നിന്നും വൻ റിട്ടേൺ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്നതാണ് ഇവർക്കെതിരെയുള്ള ഒരു കേസ്. ''പിഗ് ബുച്ചറിംഗ്'' തട്ടിപ്പെന്നാണ് ഇതിനെ വിളിക്കുന്നത്. ഡിജിറ്റൽ അറസ്റ്റെന്ന പേരിൽ ഇല്ലാക്കേസിന്‍റെ പേരിൽ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയത് രണ്ടാമത്തെ കേസ്. ഇവരുടെ പ്രവർത്തനരീതിയെക്കുറിച്ചും കുറ്റപത്രത്തിൽ ഇഡി വിശദീകരിച്ചിട്ടുണ്ട്. നൂറുകണക്കിന് സിം കാർഡുകളും വാട്സാപ്പ് ഗ്രൂപ്പുകളും കള്ളപ്പേരിലുള്ള ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ചാണ് ഇവർ പ്രവർത്തിച്ചത്.

കോ-വർക്കിംഗ് സ്പേസുകളിൽ രജിസ്റ്റർ ചെയ്ത ഇല്ലാക്കമ്പനികളുടെ പേരിലാണ് ബാങ്ക് അക്കൗണ്ടുകളെടുത്തത്. പണം കൈമാറ്റം അനധികൃമായി കാണിച്ചാണ് രജിസ്ട്രാർ ഓഫ് കമ്പനീസിൽ കടലാസ് കമ്പനികൾ റജിസ്റ്റർ ചെയ്തത്. തട്ടിപ്പിലൂടെ കിട്ടിയ പണം ഉടൻ ക്രിപ്റ്റോ കറൻസിയായി മാറ്റി വിദേശത്തേക്ക് കടത്തി. തമിഴ്നാട്, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിലായി 24 തട്ടിപ്പ് കമ്പനികൾ ഇത് പോലെ രൂപീകരിച്ചു.

ഇവർക്ക് ഹോങ്കോങ്, തായ്ലൻഡ് അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് സഹായം കിട്ടിയിരുന്നെന്ന് ഇഡി കുറ്റപത്രത്തിൽ സൈബർ ഫോറസ്റ്റ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്, ഡ്രീംനോവ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ പേരിലായിരുന്നു പ്രധാനമായും തട്ടിപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിലൂടെ ഡിജിറ്റൽ അറസ്റ്റിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനമേൽക്കാൻ ഡോ. റീനയെത്തി; കസേര വിട്ടുനൽകില്ലെന്ന് ഡോ. മീനാക്ഷി, ഡി.എച്ച്.എസ് ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെ. ജെ. റീനയെ മാറ്റിയ സർക്കാർ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തതിന് പിന്നാലെ തിരുവനന്തപുരത്തെ വകുപ്പ് ആസ്ഥാനത്ത് അതീവ നാടകീയ രംഗങ്ങൾ...

വി.ഡി. സതീശന്റെ ബജറ്റിൽ ഭാവികേരളത്തിനുള്ള ബ്ലൂപ്രിന്റില്ല; കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം ഭരണസിരാകേന്ദ്രത്തിൽ പുതിയ സർക്കാർ അവതരിപ്പിച്ച ബജറ്റിനെതിരെ കടുത്ത രാഷ്ട്രീയ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് പ്രഖ്യാപിച്ച ഈ പുതിയ ബജറ്റിൽ ഭാവികേരളത്തെ രൂപപ്പെടുത്താനുള്ള...

ലക്ഷ്യം പുതുയുഗ കേരളം; വികസനത്തിനും വിദ്യാഭ്യാസത്തിനും മുൻഗണന നൽകി വി.ഡി സതീശൻ്റെ കന്നി ബജറ്റ്

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പുതുയുഗ കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുവെക്കുന്നതിനുള്ള പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി സതീശന്റെ 2026-27 വർഷത്തെ പരിഷ്‌കരിച്ച ബജറ്റ്. യുവാക്കളുടെ ഉന്നതവിദ്യാഭ്യാസവും തൊഴിൽതേടിയുള്ള കുടിയേറ്റവും കുറയ്ക്കാൻ ലക്ഷ്യമിട്ട് ‘നോളജ് വാലി’ പദ്ധതിക്ക്...

സ്ത്രീകളുടെ സൗജന്യ യാത്ര : സ്വകാര്യ ബസുകൾക്ക് ബജറ്റിന്റെ കൈത്താങ്ങ് ; ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ്

തിരുവനന്തപുരം: പൊതുഗതാഗത മേഖലയെ സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനായുമായി നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് കേരള ബജറ്റ്. സ്റ്റേജ് ക്യാരേജ് പ്രൈവറ്റ് ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഡീസൽ വില വർധനവിലും പ്രിയദർശനി...

കൊച്ചിയിൽ ഫിലിംസിറ്റി, കോഴിക്കോട് എം.ടി കൾച്ചറൽ പാർക്ക്‌, തൃശൂരിൽ ജോൺസൺ‌ മാഷ് മ്യൂസിക് അക്കാദമി

തിരുവനന്തപുരം: മലയാള സിനിമയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഇതിനായി ജെ.സി.ഡാനിയൽ ഇന്റർനാഷണൽ നാഷണൽ ഫിലിം സിറ്റി ചിത്രനഗരം കൊച്ചിയിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചു. ഇതിനായി 100...

Popular this week