24.6 C
Kottayam
Saturday, June 6, 2026

വീഡിയോ കോളിൽ വന്ന ‘സിബിഐ ഓഫീസർ’ മുന്‍ മിസ് ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്തി;ഡിജിറ്റൽ അറസ്റ്റിലാക്കി വൻ തട്ടിപ്പ്

Must read

മുംബൈ: ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കി മുൻ മിസ് ഇന്ത്യയിൽ നിന്ന് 99,000 രൂപ തട്ടിയെടുത്തു. ഫെമിന മിസ് ഇന്ത്യ 2017 വിജയിയായ ശിവങ്കിത ദീക്ഷിത് ആണ് തട്ടിപ്പിന് ഇരയായത്. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഓഫീസർമാരായി ചമഞ്ഞ തട്ടിപ്പുകാര്‍ രണ്ട് മണിക്കൂര്‍ നേരത്തേക്ക് ശിവാങ്കിതയെ ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി മുഴക്കി കസ്റ്റഡിയില്‍ വച്ചു. കുടുംബത്തോടൊപ്പം ആഗ്രയിൽ താമസിക്കുന്ന ഫെമിന മിസ് ഇന്ത്യ 2017 വിജയിയായ ശിവാങ്കിത ദീക്ഷിതിന് സിബിഐ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെടുന്ന ഒരു വ്യക്തിയിൽ നിന്നാണ് കോൾ വന്നത്.

കള്ളപ്പണം വെളുപ്പിക്കൽ, മനുഷ്യക്കടത്ത് എന്നിവയിൽ പങ്കാളിയാണ് ശിവാങ്കിതയെന്നുള്ള തെളിവുകൾ ഉണ്ടെന്നായിരുന്നു ഭീഷണി. കൂടാതെ ശിവാങ്കിതയുടെ എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകലും കവർച്ചയും ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഫണ്ടുണ്ടെന്നും തട്ടിപ്പുകാര്‍ പറ‌ഞ്ഞു.

തുടര്‍ന്ന് വാട്ട്‌സ്ആപ്പ് വഴി ഒരു വീഡിയോ കോൾ വിളിക്കാൻ നിര്‍ബന്ധിച്ചു. പൊലീസ് യൂണിഫോമിൽ “സൈബർ പോലീസ് ഡൽഹി” എന്ന് പിന്നില്‍ ബോര്‍ഡ് ഒരാളാണ് കോളിൽ പ്രത്യക്ഷപ്പെട്ടത്. കോളിനിടയിൽ തന്നെ നാല് പേരുമായി സംസാരിക്കാൻ പ്രേരിപ്പിച്ചതായി ശിവാങ്കിത പറഞ്ഞു.

ഒരു സ്ത്രീയും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി രണ്ടരലക്ഷം രൂപയാണ് തട്ടിപ്പുകാർ ആവശ്യപ്പെട്ടത്. കടുത്ത സമ്മർദത്തില്‍ അക്കൗണ്ട് പരിധി അനുവദിച്ച പരമാവധി തുകയായ 99,000 രൂപ ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ അധിക പണം കടം വാങ്ങാനും തട്ടിപ്പുകാര്‍ പ്രേരിപ്പിച്ചു. തട്ടിപ്പ് മനസിലാക്കിയ ശിവാങ്കിത ദീക്ഷിതും കുടുംബവും സൈബർ പോലീസിൽ പരാതി നൽകുകയും തുടർന്ന് ഓൺലൈൻ എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week