24.3 C
Kottayam
Saturday, June 6, 2026

ജിയോ നിരക്കുകൾ കൂട്ടിയതിനാൽ അംബാനി കല്യാണം പ്രൊമോട്ട് ചെയ്തില്ല;മൂന്നര ലക്ഷം നിരസിച്ച്‌ ഇൻഫ്‌ളുവൻസർ

Must read

മുംബൈ:ദിവസങ്ങള്‍ നീണ്ടുനിന്ന ആനന്ദ്-രാധിക അത്യാഡംബര വിവാഹത്തിന് തിരശ്ശീല വീണിരിക്കുകയാണ്. വിവാഹ വസ്ത്രം, വിവാഹ സത്ക്കാരത്തിലെ ഭക്ഷണം, അതിഥികള്‍ അങ്ങനെ നിരവധിയായിരുന്നു ഏഷ്യയിലെ ഏറ്റവും ധനികനായ അംബാനിയുടെ ഇളയ മകന്‍ ആനന്ദിന്റെ കല്ല്യാണത്തോടനുബന്ധിച്ചുള്ള ചര്‍ച്ചകള്‍. ആനന്ദ്-രാധിക വിവാഹത്തിന് ക്ഷണം കിട്ടിയിട്ടും അത് നിരസിച്ച ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ലിങ്ക്ഡ്ഇന്‍ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

അംബാനി കുടുംബത്തിലെ വിവാഹം എങ്ങനെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുമെന്ന് സംസാരിക്കാനായി 3.6 ലക്ഷം വാഗ്ദാനം ചെയ്തതായി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സര്‍ കാവ്യ കര്‍ണാടക് അവകാശപ്പെടുന്നു. ക്ഷണം നിരസിച്ചതിന്റെ നാലു കാരണങ്ങളും കാവ്യ വ്യക്തമാക്കുന്നുണ്ട്.

‘പ്രൊമോഷന്‍ വീഡിയോകള്‍ക്ക് സാധാരയായി ലഭിക്കാറുള്ള മൂന്ന് ലക്ഷത്തിലും അധികമായിരുന്നു അവര്‍ നല്‍കാമെന്ന് പറഞ്ഞ പണം. മാതാപിതാക്കള്‍ വിവാഹത്തിന് പോകാന്‍ നിര്‍ബന്ധിച്ചിരുന്നു. എന്നിട്ടും ഞാന്‍ ആ ക്ഷണം തിരസ്‌കരിച്ചു. അതിന് കാരണങ്ങളുണ്ട്.

വ്യത്യസ്തമായ വിഷയങ്ങളില്‍ വീഡിയോ ചെയ്യാറുള്ള തനിക്ക് ആള്‍ക്കൂട്ടത്തിനൊപ്പം സഞ്ചരിച്ച് ആവര്‍ത്തനങ്ങള്‍ സൃഷ്ടിക്കാന്‍ താത്പര്യമില്ല, ജിയോ ഇന്റ്റര്‍നെറ്റ് സേവന നിരക്കുകള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ അംബാനി കുടുംബത്തിലെ വിവാഹം പ്രൊമോട്ട് ചെയ്യുന്നത് ശരിയാണെന്ന് തോന്നിയില്ല, കാഴ്ചക്കാരുടെ വിശ്വാസ്യതയ്ക്കാണ് ഞാന്‍ വില കല്‍പിക്കുന്നത്, പണം വാങ്ങിയുള്ള പ്രൊമോഷനുകളേക്കാള്‍ ആധികാരികമായ ഉള്ളടക്കങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്, ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും പേരില്‍ വിവാഹം മുടങ്ങുന്ന ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുകൊണ്ട് ഇത്തരത്തിലുളള അത്യാഡംബര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് എന്റെ മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ല, ഒരു വിവാഹം സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചക്ക് ഉതകുമെന്ന അവകാശവാദം വസ്തുതാപരമായി ശരിയായിക്കൊള്ളണമെന്നില്ല, പ്രലോഭിപ്പിക്കുന്ന വാഗ്ദാനമാണ് വന്നതെങ്കിലും എന്റെ ഫോളോവേഴ്സിനോടുള്ള ദീര്‍ഘകാല പ്രതിബദ്ധതയ്ക്കാണ് പ്രാധാന്യം നല്‍കിയത് എന്നിവയാണ് ഞാന്‍ വിവാഹത്തില്‍ പങ്കൈടുക്കാതിരിക്കാനുള്ള കാരണങ്ങള്‍’-കാവ്യ പോസ്റ്റില്‍ പറയുന്നു.

- Advertisement -

16 ലക്ഷം പേര്‍ കാവ്യയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നുണ്ട്. ഉത്തരാഖണ്ഡ് സ്വദേശിയായ കാവ്യ 2023-ലാണ് ജോലി ഉപേക്ഷിച്ച് കണ്ടന്റ് ക്രിയേറ്ററായി മാറിയത്. ഇന്ത്യയുടെ വിവിധ സംസ്‌കാരങ്ങളാണ് കാവ്യയുടെ വീഡിയോകളിലെ പ്രധാന ഉള്ളടക്കം.

- Advertisement -

നടനും സംവിധായകനുമായ അനുരാഗ് കശ്യപിന്റെ മകളും ഇന്‍ഫ്ളുവന്‍സറുമായ ആലിയ കശ്യപ്, അംബാനിയുടെ വീട്ടില്‍ നടക്കുന്ന ചടങ്ങുകള്‍ വെറും സര്‍ക്കസാണെന്ന് പ്രതികരിച്ചിരുന്നു. ക്ഷണം ലഭിച്ചിട്ടും അവിടേയ്ക്ക് പോകാതിരുന്നത് ആത്മാഭിമാനം ഉള്ളതുകൊണ്ടാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ‘ചില ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എന്നെ ക്ഷണിച്ചത് അവര്‍ പിആര്‍ വര്‍ക്ക് ചെയ്യുന്നതു കൊണ്ടാണെന്നു തോന്നുന്നു.(എന്തിനാണെന്ന് എന്നോട് ചോദിക്കരുത്). എന്നാല്‍ ഒരാളുടെ വിവാഹത്തിന് എന്നെ വില്‍ക്കുന്നതിനേക്കാള്‍ അല്‍പം കൂടുതല്‍ ആത്മാഭിമാനം എനിക്കുണ്ടെന്ന് വിശ്വസിക്കാന്‍ ഞാനാഗ്രഹിക്കുന്നു. അതിനാല്‍ ഞാന്‍ ഇല്ല എന്ന് പറഞ്ഞു,’ ആലിയ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week