25.2 C
Kottayam
Thursday, May 16, 2024

ഓണം ബംപര്‍ അടിച്ചില്ല; കലി പൂണ്ടയാള്‍ ലോട്ടറിക്കടയുടെ ചില്ല് ഇടിച്ച് പൊട്ടിച്ചു

Must read

പിറവം: ഓണം ബംപര്‍ ലോട്ടറിക്ക് സമ്മാനമടിക്കാത്തതില്‍ കലി പൂണ്ടയാള്‍ ലോട്ടറിക്കടയുടെ മേശയിലെ ചില്ല് ഇടിച്ചു പൊട്ടിച്ചു. പിറവം ടൗണിലെ ഒരു ലോട്ടറിക്കടയിലാണ് സംഭവം. മറ്റെവിടെ നിന്നോ വാങ്ങിയ ടിക്കറ്റിന്റെ ഫലം നോക്കാനാണ് ഇയാള്‍ കടയിലെത്തിയത്. ടിക്കറ്റ് നോക്കിയ ശേഷം തൊട്ടടുത്ത നമ്പറിന് സമ്മാനമടിച്ചുവെന്ന് പറഞ്ഞുകൊണ്ട് മുഷ്ടി ചുരുട്ടി ലോട്ടറി ടിക്കറ്റുകള്‍ വച്ച മേശയുടെ ചില്ല് ഇടിച്ചു പൊട്ടിക്കുകയായിരുന്നു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week