24.2 C
Kottayam
Saturday, June 6, 2026

കെസിഎ സഞ്ജുവിനെ ഒതുക്കാന്‍ ശ്രമിച്ചോ? വിവാദങ്ങളോട് ആദ്യമായി പ്രതികരിച്ച് താരം

Must read

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ തന്നെ ഒതുക്കാന്‍ ശ്രമിച്ചുവെന്ന് തോന്നിയിട്ടില്ലെന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ നിന്നൊഴിവാക്കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളോട് സംസാരിക്കുകയായിരുന്നു സഞ്ജു. വിജയ് ഹസാരെയ്ക്കുള്ള ടീമില്‍ നിന്ന് സഞ്ജുവിന് തഴഞ്ഞിരുന്നു.

പരിശീലന ക്യാംപില്‍ പങ്കെടുത്തവര്‍ക്ക് മാത്രമാണ് മുന്‍ഗണന എന്നായിരുന്നു കെസിഎയുടെ മറുപടി. സഞ്ജു വയനാട്ടില്‍ നടന്ന ക്യാംപില്‍ നിന്ന് വിട്ടുനിന്നിരുന്നു. ക്യാംപിനുണ്ടാവില്ലെന്ന് സഞ്ജു അറിയിച്ചിരുന്നില്ലെന്നും കെസിഎ വ്യക്തമാക്കിയിരുന്നു.

- Advertisement -

- Advertisement -

കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സഞ്ജു വിശദീകരിക്കുന്നതിങ്ങനെ… ”രഞ്ജി ട്രോഫി ഫൈനല്‍ കളിക്കുകയെന്നുള്ളത് സ്വപ്‌നമായിരുന്നു. കഴിഞ്ഞ ദിവസത്തെ മത്സരം സ്വപ്നം പോലെ ആയിരുന്നു. ടീമില്‍ ഉള്‍പ്പെടാന്‍ സാധിക്കാതെ പോയതിലുള്ള സങ്കടമുണ്ട്. ഫൈനല്‍ നേരിട്ട് കാണാന്‍ ഞാന്‍ ഗ്രൗണ്ടില്‍ ഉണ്ടാകും. സമ്മര്‍ദ്ദം അതിജീവിക്കാന്‍ ടീം നന്നായി പഠിച്ചിട്ടുണ്ട്.” സഞ്ജു പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആയിട്ട് തനിക്ക് പ്രശ്‌നങ്ങളില്ലെന്നും, തന്നെ ഒതുക്കാന്‍ ശ്രമിക്കുന്നുവെന്ന തോന്നല്‍ ഉണ്ടാക്കിയിട്ടില്ലെന്നും സഞ്ജു പറഞ്ഞു.

ഐസിസി ചാംപ്യന്‍സ് ട്രോഫിയെ കുറിച്ചും സഞ്ജു സംസാരിച്ചു. ”ഇന്ത്യ  പാകിസ്ഥാന്‍ മത്സരത്തെ വലിയ ആവേശത്തോടെയാണ് കാണുന്നത്. ചാംപ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്താതിന്റെ കാരണം അറിയില്ല. ഉള്‍പ്പെടാതെ പോയതില്‍ നിരാശയുണ്ട്.” സഞ്ജു പറഞ്ഞു. സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെ കുറച്ചും അദ്ദേഹം സംസാരിച്ചു. ”രാജസ്ഥാന്‍ റോയല്‍സ് കേരളത്തിന്റെ സ്വന്തം ടീമാണ്. ഇത്തവണ മികച്ച പരിശീലനം ഉറപ്പാക്കുന്നു. രാഹുല്‍ ദ്രാവിഡ് കീഴില്‍ പരിശീലനം വലിയ ആത്മവിശ്വം നല്‍കുന്നുണ്ട്.” സഞ്ജു കൂട്ടിചേര്‍ത്തു. 

- Advertisement -

തന്റെ ക്രിക്കറ്റ് അക്കദാമി പ്രഖ്യാപനവും സഞ്ജു നടത്തി. തൃശൂര്‍, ചാലക്കുടി മുരിയാടാണ് അക്കാദമി സ്ഥാപിക്കുക. ആറ് മാസത്തിനിടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാന്‍ പറ്റുമെന്നു പ്രതീക്ഷിക്കുന്നുവെന്നും സഞ്ജു വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week