കോഴിക്കോട്: ബാലുശേരിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ധര്മജന് ബോള്‍ഗാട്ടിയെ പോളിംഗ് ബൂത്തില്‍ നിന്ന് ഇറക്കിവിട്ടു. ശിവപുരം സ്കൂളിലെ പോളിംഗ് ബൂത്തിലാണ് സംഭവം. ബൂത്തിനകത്ത് ധര്മജന് യുഡിഎഫ് പോളിംഗ് ഏജന്റുമാരെ സന്ദര്‍ശിക്കവെ സിപിഎം പ്രവര്‍ത്തകര്‍ തടയുകയും ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
അതേസമയം, കൂടുതല്‍ പ്രശ്നം ഉണ്ടാകേണ്ടെന്ന് കരുതിയാണ് താന്‍ ഇറങ്ങിപ്പോയതെന്ന് ധര്മജന് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ, പോളിംഗ് ബൂത്തില്‍ വോട്ട് അഭ്യര്‍ഥിക്കുന്നതിനു മാത്രമാണ് വിലക്കുള്ളതെന്നും സന്ദര്‍ശിക്കുന്നതിന് സ്ഥാനാര്‍ഥിക്ക് തടസമില്ലെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News