24.6 C
Kottayam
Saturday, June 6, 2026

എന്റെ നായികയാകാന്‍ വിളിച്ചിട്ട് ലിജോമോള്‍ വന്നില്ല; വെളിപ്പെടുത്തി ധര്‍മ്മജന്‍

Must read

മിമിക്രി വേദികളിലൂടെയും കോമഡി ഷോകളിലൂടെയും മലയാള സിനിമയുടെ ലോകത്തേക്ക് എത്തിയ നടനാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. പാപ്പി അപ്പച്ചാ എന്ന സിനിമയിലൂടെയാണ് ധര്‍മജന്‍ മലയാള സിനിമയില്‍ ശ്രദ്ധ നേടുന്നത്. പിന്നീട് മലയാളത്തിലെ സജീവ സാന്നിധ്യവും ഹിറ്റുകളിലെ അവിഭാജ്യ ഘടകവുമായി വളരുകയായിരുന്നു.

ഇപ്പോഴിതാ ഒരു സിനിമയില്‍ തന്റെ നായികയായി അഭിനയിക്കാന്‍ ലിജോ മോളെ വിളിച്ചിട്ട് വന്നില്ലെന്ന കാര്യം തുറന്ന് പറയുകയാണ് ധര്‍മജന്‍. ഒരു അഭിമുഖത്തിനിടെയായിരുന്നു ധര്‍മജന്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.

ധര്‍മ്മജന്റെ വാക്കുകള്‍,

കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്ന ചിത്രമാണ് എനിക്ക് വലിയ വഴിത്തിരിവ് നല്‍കിയത്. നാദിര്‍ഷാക്കയാണ് അതിനുള്ള അവസരം നല്‍കിയത്. എന്നെ തമിഴിലും കൊണ്ടുപോയി അഭിനയിപ്പിച്ചു. അവിടുത്തെ ഏറ്റവും വലിയ രസകരമായ കാര്യം എനിക്ക് നാദിര്‍ഷാക്കയ്ക്കും മാത്രമേ അവിടെ തമിഴ് അറിയാതെ ഉണ്ടായിരുന്നുള്ളൂ എന്നതാണ്. പിന്നെ ആ സിനിമയെക്കുറിച്ച് ഓര്‍ക്കുമ്‌ബോള്‍ അതില്‍ അഭിനയിച്ച രണ്ടു നായികമാരെക്കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല.

- Advertisement -

ഒന്ന് പ്രയാഗ മാര്‍ട്ടിനും, മറ്റൊന്ന് ലിജോ മോളും. പ്രയാഗ മാര്‍ട്ടിന്‍ എന്ത് വില കൊടുത്തും തന്റെ മുഖ സൗന്ദര്യം സംരക്ഷിച്ചു നിര്‍ത്തുന്ന ആളാണ്. അതിനു വേണ്ടി എന്ത് ത്യാഗവും സഹിക്കും. ലിജോ മോള്‍ സ്വാഭാവികമായി അഭിനയിക്കുന്ന നല്ല ഒരു നടിയാണ്. പക്ഷേ ആ സമയത്ത് ആ കുട്ടി സിനിമയില്‍ അത്ര സജീവമല്ലാതെ മാറി നിന്നു. കാരണം എന്താണെന്ന് അറിയില്ല.

- Advertisement -

നിത്യഹരിത നായകന്‍ എന്ന എന്റെ സിനിമയിലേക്ക് ഞാന്‍ നായികയാകാന്‍ വിളിച്ചതാണ് പക്ഷേ വന്നില്ല. അഭിനയിക്കാതിരിക്കുന്നത് അവരുടെ വ്യക്തിപരമായ കാര്യമാണ്. അതുകൊണ്ട് കൂടുതല്‍ ചോദിക്കാന്‍ പോയില്ല. ആരെയും നിര്‍ബന്ധിച്ചു അഭിനയിപ്പിക്കാന്‍ കഴിയില്ലല്ലോ എന്നും ധര്‍മ്മജന്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...

Popular this week