കോഴിക്കോട്: കേരളാ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ കോഴിക്കോട് ജില്ലയിലെ ബാലുശേരി നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മജന്‍ ബോള്‍ഗാട്ടി ലീഡ് ചെയ്യുന്നു. രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്.
കോഴിക്കോട് ജില്ലയിലെ ആദ്യ ഫലസൂചനകള്‍ പരിശോധിക്കുമ്പോള്‍ ഏഴ് നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫും നാല് നിയോജക മണ്ഡലങ്ങളില്‍ യുഡിഎഫും കോഴിക്കോട് സൗത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസും മുന്നേറുന്നു.
ഉടുമ്പന്‍ചോലയില്‍ എല്‍.ഡി.എഫിന്റെ എം. എം മണി മുന്നില്‍. 1200 വോട്ടുകള്‍ക്കാണ് എം.എം മണി മുന്നിട്ട് നില്‍ക്കുന്നത്. യുഡിഎഫിന്റെ ഇ. എം അഗസ്തിയാണ് തൊട്ടുപിന്നില്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സന്തോഷ് മാധവനാണ് മത്സരരംഗത്തുള്ളത്. ഇടുക്കിയില്‍ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഉടുമ്പന്‍ചോല.
പാലക്കാട് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ഇ. ശ്രീധരനാണ് മുന്നിട്ടു നില്‍ക്കുന്നത്. 1425 വോട്ടിന്റെ ലീഡാണ് നേടിയിരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലാണ് തൊട്ടു പിന്നിലായുള്ളത്.