കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് ഒരു സന്തോഷവാർത്തയുമായി ഇന്ത്യൻ റയിൽവേ.ധന്‍ബാദ് – ആലപ്പി എക്സ്പ്രസ് ജനുവരി മുതല്‍ ആരംഭിക്കും. ജനുവരി എട്ട് മുതലാണ് ധന്‍ബാദ് – ആലപ്പി എക്സ്പ്രസ് ആരംഭിക്കുക. മണിക്കൂറുകളോളം വഴിയില്‍ പിടിച്ചിടുകയും വൈകി ഓടിക്കൊണ്ടിരിക്കുകയും ചെയ്ത ട്രെയിനിനെ ദീര്‍ഘദൂര യാത്രക്കാര്‍ കൈയ്യൊഴിഞ്ഞിരുന്നു. ഇതോടെയാണ് സീറോ ടൈംടേബിളിന്റെ ഭാഗമായി റെയില്‍വേ ബോര്‍ഡ് സമയക്രമം പരിഷ്കരിച്ചത്. രാത്രി 8.35ന് പകരം വൈകിട്ട് 3.25ന് ട്രെയിന്‍ ആലപ്പുഴയില്‍ എത്തും.
ധന്‍ബാദ് – ആലപ്പി എക്സ്പ്രസ് അഞ്ച് മണിക്കൂറോളം വേഗം കൂട്ടിയിട്ടുണ്ട്. സമയമാറ്റം വഴി ചെന്നൈയ്ക്കും പാലക്കാടിനുമിടയില്‍ പുതിയൊരു രാത്രികാല സര്‍വീസിന്റെ സൗകര്യം ലഭിക്കും. ധന്‍ബാദ് – ആലപ്പി ട്രെയിന്‍ രാവിലെ പത്ത് മണിക്ക് പാലക്കാടും 11.57ന് തൃശൂരും ഉച്ചയ്ക്കു 1.25ന് എറണാകുളം ജംക്‌ഷനിലും 3.25ന് ആലപ്പുഴയിലുമെത്തും.