തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിലെ അവലോകന ചർച്ചകൾ തുടരുന്നതിനിടെ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പു തിരിഞ്ഞുള്ള പോസ്റ്റർ യുദ്ധം തുടരുന്നു. തിരുവനന്തപുരം ജില്ല അവലോകന യോഗത്തിൽ വി എസ് ശിവകുമാറിനെ വിമർശിച്ച മണക്കാട് സുരേഷിനെതിരെയാണ് തലസ്ഥാനത്ത് വ്യാപകമമായി ഫ്ളക്സുകൾ ഉയർന്നിരിയ്ക്കുന്നത്. സുരേഷ് ഭൂമാഫിയയുടെ ഏജൻറ് ആണെന്ന് ആരോപിച്ചാണ് ഫ്ലക്സ് . അനധികൃത സ്വത്ത് സമ്പാദനത്തിൽ സുരേഷിനെതിരെ ഇ.ഡി അന്വേഷണം വേണമെന്നും ഫ്ളക്സിൽ ആവശ്യമുണ്ട്.കോൺഗ്രസ് ഓഫീസുകൾക്ക് മുന്നിലാണ് ഫ്ളക്സുകൾ സ്ഥാപിച്ചിരിയ്ക്കുന്നത്.
രാഹുൽ ഗാന്ധി എഐസിസി പ്രസിഡന്റ് ആകണമെന്ന് ആവശ്യമുന്നയിച്ചും ഫ്ലക്സുകൾ ഉയർന്നിട്ടുണ്ട്.ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്നാണ് ആവശ്യം.
ഇന്ദിരാഭവനുമുന്നിൽ അടക്കം പോസ്റ്ററുകൾ പ്രത്യക്ഷമായിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News