25.1 C
Kottayam
Sunday, October 6, 2024

‘ധന വ്യവസായ’ ബാങ്കേഴ്സ് ,200 കോടിയുടെ തട്ടിപ്പ്; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

Must read

തൃശൂർ: തൃശൂർ ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്പ് കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. അന്വേഷണ ചുമതല തൃശൂർ സിറ്റി സി- ബ്രാഞ്ച് അസി.കമ്മീഷണർ കെ എ തോമസിനെ ചുമതലപ്പെടുത്തി തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ ഉത്തരവ് പുറപ്പെടുവിച്ചു. തൃശൂർ പോസ്റ്റ് ഓഫീസ് റോഡിൽ പ്രവർത്തിച്ചിരുന്ന ധനവ്യവസായ ബാങ്കേഴ്സ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപന ഉടമകൾ നടത്തിയ തട്ടിപ്പ് കേസ് ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലായിരുന്നു രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നത്.

തൃശൂരിൽ നിക്ഷേപ തട്ടിപ്പുകൾ വ്യാപകമാകുകയാണ്. ഒരു മാസത്തിനിടെ മൂന്നാമത്തെ ധനകാര്യ സ്ഥാപനത്തിനെതിരെയാണ് പരാതി ഉയർന്നത്. തൃശൂര്‍ പോസ്റ്റ് ഓഫീസ് റോഡിലുള്ള ധന വ്യവസായ ബാങ്കേഴ്സ് ഉടമ ജോയ് ഡി. പാണഞ്ചേരിക്കെതിരെ 80 പേരാണ് പരാതി നൽകിയത്. 200 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടും ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയില്ലെന്ന് നിക്ഷേപകര്‍ പറഞ്ഞു.

പത്ത് ലക്ഷം, 25 ലക്ഷം, 40 ലക്ഷം, 47 ലക്ഷം തുടങ്ങി വൻ തുകയാണ് ഓരോരുത്തരും ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്നത്. 15 ശതമാനം പലിശ തരാമെന്നാണ് ബാങ്ക് പറഞ്ഞതെന്ന് റിസീപ്റ്റിലടക്കം വ്യക്തമാണെന്നും നിക്ഷേപകർ പറയുന്നു. ആറ് മാസത്തിന് വേണ്ടി നിക്ഷേപിച്ചവരാണ് പലരും. 

ധനകാര്യ സ്ഥാപനമായ ധനവ്യവസായയിൽ പണം നിക്ഷേപിച്ച മുന്നൂറിലേറെപ്പേരാണ് കബളിപ്പിക്കപ്പെട്ടത്. നൂറു കോടിയിലേറെ നിക്ഷേപവുമായി ദമ്പതികൾ മുങ്ങിയെന്നാണ് പരാതി. ഒരു ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെയാണ് പലർക്കും കിട്ടാനുള്ളത്. ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നില്‍ കൂട്ടപ്പരാതിയാണ് എത്തിയിരിക്കുന്നത്. 100 ലേറെ പേർ പരാതിയുമായെത്തി.

 തൃശൂർ വടൂക്കര സ്വദേശിയായ പി ഡി ജോയിയാണ് സ്ഥാപനത്തിന്റെ ഉടമ. ഭാര്യയും മക്കളും ഡയറക്ടർമാരാണ്. നിക്ഷേപകര്‍ കൂട്ടത്തോടെ പരാതിയുമായെത്തിയതിന് പിന്നാലെ ജോയിയും കുടുംബവും മുങ്ങി. ജോയിയും ഭാര്യ റാണിയുമാണ് പ്രതികൾ. അനധികൃതമായി നിക്ഷേപങ്ങൾ സ്വീകരിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. സ്ഥാപനത്തിന്റെ ഉടമയുടെ വസതിക്കു മുമ്പിലും നിക്ഷേപകരുടെ നിരയുണ്ട്.

അതേസമയം സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പിന്റെ വ്യാപ്തി സംബന്ധിച്ച് ആശയക്കുഴപ്പത്തിലാണ് പോലീസ്‌. 100 കോടിയോളം രൂപയുടെ തട്ടിപ്പു നടന്നെന്നു ജില്ലാ അഡീഷനൽ സെഷൻസ് കോടതിയിൽ പ്രോസിക്യൂഷൻ വ്യക്തമാക്കി. എന്നാൽ, തട്ടിപ്പിനെപ്പറ്റി വ്യക്തമായി പറയാനാകില്ലെന്നും വിശദമായി അന്വേഷിച്ചു തിട്ടപ്പെടുത്തിയ ശേഷമേ വ്യാപ്തി വെളിപ്പെടുത്തൂ എന്നും കമ്മിഷണർ അങ്കിത് അശോകൻ പറഞ്ഞു. ഇതുവരെ റജിസ്റ്റർ ചെയ്ത 36 കേസുകളിലായി 2 കോടി രൂപയുടെ തട്ടിപ്പാണു കണക്കാക്കിയിട്ടുള്ളതെന്നും കമ്മിഷണർ അറിയിച്ചു. 

സേഫ് ആൻഡ് സ്ട്രോങ് ചിട്ടിക്കമ്പനി വഴി 48% പലിശ വാഗ്ദാനം ചെയ്തു നിക്ഷേപകരിൽനിന്ന് 100 കോടിയിലേറെ രൂപ തട്ടിയെടുത്തു മുങ്ങിയ കേസിലാണ് അരിമ്പൂർ വെളുത്തൂർ കെ.പി.പ്രവീൺ (37) എന്ന പ്രവീൺ റാണയെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. റാണയെ അറസ്റ്റ് ചെയ്ത് മൂന്നാം ദിവസമാണു പൊലീസിന്റെ ഔദ്യോഗിക പ്രതികരണമെത്തുന്നത്. തൃശൂർ ഈസ്റ്റ്, വെസ്റ്റ്, വിയ്യൂർ, കുന്നംകുളം സ്റ്റേഷനുകളിലായി 36 കേസുകൾ റജിസ്റ്റർ ചെയ്തെന്നു കമ്മിഷണർ പറഞ്ഞു.

തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി 21 റെയ്ഡ് നടത്തി. ചിലവന്നൂരിലെ ഫ്ലാറ്റിൽനിന്നു പൊലീസിന്റെ കണ്ണുവെട്ടിച്ചു രക്ഷപ്പെടാൻ റാണ ഉപയോഗിച്ച ആഡംബരക്കാർ അടക്കം 7 കാറുകൾ പിടിച്ചെടുത്തു. പ്രതിയുടെ സാമ്പത്തിക ഇടപാടുകൾ വ്യക്തമാക്കുന്ന തെളിവുകൾ ഉൾപ്പെട്ട 17 ലാപ്ടോപ് കംപ്യൂട്ടറുകൾ, 8 ഹാർഡ് ഡിസ്കുകൾ, 35 സിം കാർഡുകൾ, 335 രേഖകൾ എന്നിവ പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പ്രവീൺ റാണയുടെ സിനിമ സംവിധാനം ചെയ്തതു റൂറൽ പൊലീസിലെ എസ്ഐ ആണെന്നതടക്കം റാണയുടെ പൊലീസ് ബന്ധങ്ങളെപ്പറ്റി അന്വേഷിക്കുമെന്നു കമ്മിഷണർ അങ്കിത് അശോകൻ പറഞ്ഞു. റാണയുടെ ബിസിനസ് പങ്കാളികളിൽ കുറ്റകൃത്യങ്ങളിൽ പങ്കെടുത്തവരെ പ്രതിചേർക്കും. ഒളിവിൽ പാർക്കാൻ സഹായിച്ചവർ, രക്ഷപ്പെടാൻ സഹായിച്ചവർ എന്നിവരെയും പ്രതിചേർക്കും.

കണ്ണൂർ സ്വദേശിയായ വ്യവസായി ഷൗക്കത്തിന് 16 കോടി രൂപ നൽകിയെന്ന വിവരവും അന്വേഷിക്കും. ചിലവന്നൂരിലെ ഫ്ലാറ്റിൽനിന്നു പൊലീസിന്റെ കണ്ണുവെട്ടിച്ചു റാണ രക്ഷപ്പെട്ടതു പൊലീസ് വീഴ്ചയാണോ എന്ന ചോദ്യത്തിന് കമ്മിഷണറുടെ മറുപടി ഇങ്ങനെ: ‘നിർഭാഗ്യം കൊണ്ടു സംഭവിച്ചതാണ്, വീഴ്ചയല്ല.’ 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

അജിത് കുമാർ പുറത്തേക്ക്?ശബരിമല യോഗത്തിൽ എഡിജിപിയെ പങ്കെടുപ്പിച്ചില്ല

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരേയുള്ള അന്വേഷണ റിപ്പോര്‍ട്ട് പോലീസ് മേധാവി ഷേക്ക് ദര്‍വേശ് സാഹേബ് ആഭ്യന്തര സെക്രട്ടറിയ്ക്ക് സമര്‍പ്പിച്ചു. സമീപകാലത്ത് എഡിജിപിക്കെതിരേ ഒട്ടനവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. എം.എല്‍.എ പി.വി അന്‍വറാണ് അതിന് തുടക്കം...

അർജുൻ്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ഒത്തുതീർപ്പിലെത്തി, വാർത്താ സമ്മേളനത്തിൽ പിശകു പറ്റിയതായി ജിതിൻ മനാഫിനോട്; വീണ്ടുവിചാരം സമൂഹമാധ്യമങ്ങളിൽ തിരിച്ചടി ഉണ്ടായതോടെ

കോഴിക്കോട്: മലയാളികളുടെ ഹൃദയത്തില്‍ ഏറെ വേദനയുണ്ടാക്കിയ സംഭവമായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായതും തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍ ദൗത്യങ്ങളും. ഇതിനെല്ലാം ശേഷം അര്‍ജുന്റെ ഭൗതിക ശരീരവും ലോറിയും കണ്ടെത്തുകയും ചെയ്തു. ഇതിനിടെ ലോറിയുടമ...

നിര്‍ണായക നീക്കവുമായി പിവി അന്‍വർ , ഡിഎംകെയിലേക്കെന്ന് സൂചന; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

മലപ്പുറം: എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണ് അന്‍വര്‍. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുള്ള ബന്ധം ഇടതുപക്ഷം പൂര്‍ണമായും ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി...

പൂരം കലക്കൽ മാത്രമല്ല ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണം: സുരേന്ദ്രൻ

കോഴിക്കോട് : പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നു. യുവതികളെ കയറ്റിയതിന് പിന്നിൽ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍...

Popular this week