കൊച്ചി: കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ റണ്‍വേകളിള്‍ അടിയന്തിര സുരക്ഷാ ഓഡിറ്റിന് ഡി.ജി.സി.എ തീരുമാനം. ഡി.ജി.സി.എ റണ്‍വേ ഘര്‍ഷണം, ചരിവ്, പ്രവര്‍ത്തന ഏരിയ ലൈറ്റിംഗ്, മൊത്തത്തിലുള്ള ആശയവിനിമയ, നാവിഗേഷന്‍ (സിഎന്‍എസ്) സംവിധാനങ്ങള്‍ മുതലായവയാണ് പരിശോധിക്കുക. തിരുവനന്തപുരത്ത് പക്ഷികള്‍ മൂലം ഉള്ള വെല്ലുവിളി ഗുരുതരമാണെന്ന് അധികൃതര്‍ പറയുന്നു. തിരുവനന്തപുരത്തിനും കൊച്ചിയ്ക്കും പുറമേ മറ്റ് 10 വിമാനത്താവളങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്തും.
നേരത്തെ കരിപ്പൂര്‍ വിമാനദുരന്തത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ റണ്‍വേയുടെ നീളം 2,850 മീറ്ററായി പുനസ്ഥാപിക്കാന്‍ തീരുമാനമായിരുന്നു. റണ്‍വേയുടെ നീളം കൂറച്ച തീരുമാനം വീഴ്ച ആയെന്നാണ് ഡിജിസിഎയുടെ വിലയിരുത്തല്‍. 2016 ലാണ് 2,850 മീറ്റര്‍ റണ്‍ വേയുടെ നീളം 100 മീറ്റര്‍ കുറച്ചത്. റീസ (ഞഋടഅ) മേഖലയുടെ നീളം 240 മീറ്ററായി വര്‍ധിപ്പിക്കാനായിരുന്നു റണ്‍വേയുടെ നീളം കുറച്ചത്.
വിമാനത്താവളത്തിന്റെ ഭാഗമായ തോട് ഉള്‍പ്പെടുന്ന മേഖലകൂടി ഉപയോഗപ്പെടുത്താനാണ് ഡിജിസിഎ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇന്നലെ ചേര്‍ന്ന ഡിജിസിഎ യോഗത്തില്‍ ഇത് സംബന്ധിച്ച് പ്രാഥമിക ധാരണയായിട്ടുണ്ട്. കൂടുതല്‍ ഭൂമി എറ്റെടുത്ത് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനൊട് നിര്‍ദേശിക്കാനും തീരുമാനമായിട്ടുണ്ട്.