27.6 C
Kottayam
Thursday, June 4, 2026

‘എത്ര പ്രാവശ്യം വയറ് സൂ ചെയ്ത് കണ്ടു’ പരിഹസിച്ചവർക്ക് മറുപടിയുമായി ദേവു

Must read

കൊച്ചി:ബിഗ് ബോസ് താരം ദേവു മോശം കമന്റുകളിട്ടവരെ വിമര്‍ശിച്ച് അടുത്തിടെ മറുപടി നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും ദേവുവിന്റെ ഫോട്ടോയ്‍ക്ക് മോശം കമന്റുകളുമായി ചിലരെത്തി. ഇപ്പോഴിതാ ദേവു രൂക്ഷ വിമര്‍ശനവുമായി വീഡിയോയുമായി എത്തിയിരിക്കുകയാണ്. നിയമപരമായിട്ടും പ്രതികരിക്കും എന്നാണ് ദേവു വീഡിയോയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

സമൂഹത്തിലെ കുറച്ച് മുത്തുമണികളെ പരിചയപ്പെടുത്തുകയാണെന്നാണ് വീഡിയോയില്‍ ദേവു വ്യക്തമാക്കുന്നത്. ഞാൻ വൈറ്റ് ടോപ്പ് വസ്‍ത്രമിട്ടപ്പോള്‍ മോശം കമന്റുകള്‍ കിട്ടി. ദേവുവെന്ന ഞാൻ നിങ്ങളുടെ കുഞ്ഞമ്മയയുടെ മകള്‍ അല്ല. എനിക്ക് ഇഷ്‍ടമുള്ള വസ്‍ത്രമാണ് ധരിക്കുന്നത്. പിന്നെ എന്റെ വയര്‍ ചാടിയതില്‍ തനിക്ക് ഒരു പ്രശ്‍നവുമില്ല. കുടുക്കിടാനാകുന്നില്ല എന്ന ഒരു കമന്റുണ്ടായിരുന്നു. എത്ര പ്രാവശ്യം സൂം ചെയ്‍തു. ഒരു സ്‍ത്രീ വസ്‍ത്രം ധരിക്കുന്നത് എന്തായാലും അവരുടെ ഇഷ്‍ടമാണെന്ന് മനസിലാക്കാതെ അവരെ സ്‍കാൻ ചെയ്‍ത് വിവരണം ചെയ്യുന്ന ആള്‍ക്കാര്‍ മഹാൻമാര്‍ ആണെന്ന് വിചാരിക്കുന്നുണ്ടെങ്കില്‍ മൈൻഡ് യുവര്‍ ബിസിനസ്. ഞാൻ എന്റെ ഇഷ്‍ടങ്ങളാണ് പിന്തുടരുന്നതെന്നും വീഡിയോയില്‍ ദേവു വ്യക്തമാക്കുന്നു.

ദേവു ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. വൃത്തികേട് മുഴുവൻ കമന്റിട്ട് ഇവര്‍ പറയുന്ന പേര് ഫ്രീഡം ഓഫ് സ്‍പീച്ച് എന്നാണ്. ഇപ്പോഴും കുറേ കമന്റ് വരുന്നുണ്ട്. തോന്നിയത് വിളിച്ച് പറയുന്ന കമന്റുകള്‍. അതിനെ ഫ്രീഡം ഓഫ് സ്‍പീച്ചാക്കരുത്. ഇങ്ങനെ ഇങ്ങോട്ട് പറഞ്ഞാല്‍ നിങ്ങള്‍ തിരിച്ച് കേള്‍ക്കാനും തയ്യാറാകണം. കമന്റിട്ടവര്‍ മിസ്റ്റര്‍ പെര്‍ഫക്റ്റാണോ. കൊള്ളാലോ മാന്യത. കൊല്ലക്കുടിയില്‍ സൂചി വില്‍ക്കാൻ വരല്ലേ. പ്രതികരിക്കും. നിയപരമായിട്ടാണെങ്കില്‍ അങ്ങനെയുമെന്ന് പറയുന്നു ദേവു.

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ, കണ്ടന്‍റ് ക്രീയേറ്റർ താരം എന്നിങ്ങനെ പ്രേക്ഷകരുടെ ഇഷ്‍ടം നേടിയതിനു ശേഷമായിരുന്നു ദേവു ബിഗ് ബോസിലേക്ക് എത്തിയിരുന്നത്. അതുകൊണ്ടുതന്നെ ദേവുവിന് തുടക്കത്തില്‍ തന്നെ ഷോയില്‍ കളം നിറയാൻ പറ്റിയിരുന്നു. നിലപാടുകള്‍ ഉറക്കെ പറഞ്ഞായിരുന്നു ഷോയില്‍ താരം ഇടം കണ്ടെത്തിയത്. ആരോഗ്യ കാരണങ്ങളാല്‍ ദേവു ചില ടാസ്‍കുകളില്‍ പിന്നോട്ടായി. ബിഗ് ബോസില്‍ ക്യാപ്റ്റനായിരിക്കെയായിരുന്നു ദേവു ഹൗസില്‍ നിന്ന് പുറത്തുപോയത് എന്ന പ്രത്യേകതയുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week