കൊല്ലം:ദേവനന്ദയുടെ മരണം, സംശയത്തിന്റെ മുള്‍മുന ഇളവൂര്‍ സ്വദേശിയായ ഗൃഹനാഥനെ കേന്ദ്രീകരിച്ച്. മരണത്തിന് പിന്നിലെ ദുരൂഹതകള്‍ക്ക് ആക്കംകൂട്ടി പൊലീസിന് അടുത്ത ബന്ധുവിന്റെ മൊഴി. ഇളവൂര്‍ സ്വദേശിയായ ഗൃഹനാഥനെതിരെ ദേവനന്ദയുടെ അടുത്ത ബന്ധുക്കളില്‍ ഒരാള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതായാണ് വിവരം. അദ്ദേഹത്തെ കൃത്യമായി സംശയിക്കുന്നുവെന്ന് തന്നെയാണ് ബന്ധു പൊലീസിനെ അറിയിച്ചിരിക്കുന്നത്. ഇയാളെ പൊലീസ് രണ്ട് തവണ ചോദ്യം ചെയ്തു. ഒന്നും അറിയില്ലെന്നാണ് ലഭിക്കുന്ന മൊഴി. എന്നാല്‍ അതീവ രഹസ്യമായാണ് പൊലീസ് അന്വേഷണം പോകുന്നത്. യാതൊരു വിധ വിവരവും അവര്‍ പുറത്തേക്ക് വിടുന്നില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത് മുങ്ങി മരണത്തിലേക്കാണ്. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ അറസ്റ്റിലേക്കും മറ്റും നീങ്ങൂ.
നിരപരാധികള്‍ക്ക് വേദനയുണ്ടാകാത്ത വിധം ശാസ്ത്രീയമായ തെളിവെടുപ്പും ചോദ്യം ചെയ്യലും മതിയെന്ന കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ സംശയിക്കുന്നവരുടെ പട്ടികയിലുള്ളവരെയും അതീവ രഹസ്യമായി നിരീക്ഷിക്കുകയാണ് അന്വേഷണ സംഘം.ദേവനന്ദയെ കാണാതായിട്ടും കുട്ടിയുടെ ചെരിപ്പ് ഹാളില്‍ തന്നെ ഉണ്ടായിരുന്നു. ചെരിപ്പിന്റെ മണംപിടിച്ചാണ് പൊലീസിന്റെ ട്രാക്കര്‍ ഡോഗ് റീന വീടിന് പിന്നിലേക്കും അടച്ചിട്ടിരുന്ന അടുത്ത വീടിനടുത്തേക്കും പിന്നെ പുഴയുടെ തീരത്തേക്കും ഓടിയെത്തിയത്. വീടിനെയും കുട്ടിയെയും നന്നായി അറിയുന്ന ഒരാള്‍ കുട്ടിയെ എടുത്തുകൊണ്ടുപോയാല്‍ കുട്ടി ബഹളം വയ്ക്കാനിടയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അങ്ങനെ കൊണ്ടുപോയതിനാലാകാം ചെരിപ്പ് ഇടാതിരുന്നത്. ചെരിപ്പില്ലാതെ ദുര്‍ഘടമായ വഴിയിലൂടെ കുട്ടി നടന്ന് പുഴയുടെ സമീപത്ത് എത്തില്ലെന്ന ബന്ധുക്കളുടെ സംശയം പൊലീസിനേയും വലയ്ക്കുന്നുണ്ട്. കുട്ടിയുടെ അമ്മയുടെ മൊഴി പൊലീസ് വീണ്ടും എടുക്കും. അതിന് ശേഷം മാത്രമേ അന്തിമ നിഗമനത്തിലേക്ക് പോകൂ.
നേരിയ സംശയമുള്ളവരെ മൊഴിയെടുക്കാനെന്ന നിലയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തുവരികയാണ്. നൂറിലധികം പേരുടെ മൊഴി രേഖപ്പെടുത്തിയതില്‍ പൊലീസ് സംശയിക്കുന്ന നാലുപേരുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഇതില്‍ ഒരാള്‍ക്കെതിരെയാണ് കുട്ടിയുടെ ബന്ധുവും പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കുട്ടിയുടെ തിരോധാനത്തിന് ശേഷം ഇവരുടെ പെരുമാറ്റം, ഫോണ്‍ കാളുകള്‍, പ്രദേശത്തെ സാന്നിദ്ധ്യം എന്നിവയൊക്കെ അന്വേഷണ സംഘം സസൂക്ഷ്മം വിലയിരുത്തുകയാണ്. എന്നാല്‍ അറസ്റ്റിലേക്ക് പോകാന്‍ തക്കവണ്ണം ഒന്നും പൊലീസിന് ലഭിച്ചിട്ടില്ല. അതൊരു സാധാരണ മുങ്ങിമരണമല്ലെന്നാണ് മാതാപിതാക്കളടക്കമുള്ള ബന്ധുക്കള്‍ ഉറച്ചു വിശ്വസിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സംശയാസ്പദമായ രീതിയില്‍ ഒന്നും കണ്ടെത്താന്‍ സാധിക്കാത്തതിനാലും, ആരോ കുഞ്ഞിനെ അപായപ്പെടുത്തിയതാണെന്ന ബന്ധുക്കളുടെ മൊഴിയും പൊലീസിനെ കുഴക്കുന്നു. വീടുമായി അടുത്ത ബന്ധമുള്ള ആളായതിനാല്‍ കുട്ടിയുമായി നല്ല അടുപ്പമുള്ളയാള്‍ക്കെതിരെയാണ് മൊഴി
ദേവനന്ദയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയാണോ എന്ന സംശയം ബലപ്പെടുകയാണ്. വീടുമായി അടുപ്പമുള്ള ആരെങ്കിലും കുട്ടിയെ എടുത്തുകൊണ്ടുപോയതാകാമെന്ന ബന്ധുക്കളുടെ സംശയത്തില്‍ അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിക്കുകയും ചെയ്തു. ചെരിപ്പില്ലാതെ പുറത്തിറങ്ങാത്ത കുട്ടി 400 മീറ്ററോളം ദൂരം നടന്ന് ആറ്റിന്‍കരയില്‍ എത്തിയതെങ്ങനെയെന്ന ചോദ്യം ശക്തമായി നിലനില്‍ക്കുന്നു. മാത്രമല്ല പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ ഒന്നും തന്നെയില്ല. വീട്ടില്‍ ഇളയ കുഞ്ഞിനൊപ്പം ഇരിക്കുന്നതിനിടെയായിരുന്നു ദേവനന്ദയെ കാണാതായത്. ദേവനന്ദയുടെ ചെരിപ്പ് ഹാളില്‍ തന്നെ ഉണ്ടായിരുന്നു. ചെരിപ്പിന്റെ മണംപിടിച്ചായിരുന്നു പൊലീസിന്റെ ട്രാക്കര്‍ ഡോഗ് റീന വീടിന് പിന്നിലേക്കും അടച്ചിട്ടിരുന്ന അടുത്ത വീടിനടുത്തേക്കും പിന്നെ പുഴയുടെ തീരത്തേക്കും ഓടിയത്. കുറഞ്ഞ സമയംകൊണ്ട് വീട്ടിലേക്ക് കടന്നുവന്നതാരാണെന്നാണ് ഇപ്പോള്‍ പൊലീസ് അന്വേഷിച്ച് കൊണ്ടിരിക്കുന്നത്