NationalNewsRECENT POSTS

കൊറോണ വൈറസ് വരുമെന്ന് ഡെറ്റോള്‍ കമ്പനി നേരത്തെ അറിഞ്ഞു; കൊറോണയെ പ്രതിരോധിക്കുമെന്ന് അച്ചടിച്ച ബോട്ടിലുകള്‍ കഴിഞ്ഞ വര്‍ഷം തന്നെ വിപണില്‍ എത്തി

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31നാണ് കൊറോണ വൈറസ് ആദ്യമായി ചൈനയിലെ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കൊറോണ രോഗബാധയെക്കുറിച്ച് ഡെറ്റോള്‍ കമ്പനി അതിന് മുമ്പ് തന്നെ അറിഞ്ഞുവോ എന്നുള്ളതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ ഉള്‍പ്പെടെ ഉയരുന്ന ചോദ്യം? ഇങ്ങനെയൊരു ചോദ്യം ഉയര്‍ത്താനും കാരണമുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇറക്കിയ ഡെറ്റോള്‍ കുപ്പികളില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്ന് അച്ചടിച്ചിരുന്നു.

ഡെറ്റോള്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ ആര്‍ബി ഗ്രൂപ്പ് , മറ്റ് കൊറോണ വൈറസ് (മെര്‍സ് – കോവി, സാര്‍സ് കോവ്) വൈറസുകള്‍ക്കെതിരേ ഇത് ഫലപ്രദമാണെന്ന് വാദിച്ചു. മനുഷ്യരിലും മറ്റ് ജീവികളിലും ഉണ്ടാകുന്ന പ്രത്യേക വൈറസ് കൂട്ടങ്ങളെ നശിപ്പിക്കാന്‍ സാധിക്കുമെന്ന് ഫെബ്രുവരിയില്‍ പ്രസ്താവന കമ്പനി നടത്തിയിരുന്നു. ഇത് പരിശോധനകളിലൂടെ തെളിയിച്ചിട്ടുണ്ടെന്നും കമ്പനി അവകാശപ്പെട്ടിരുന്നു.

ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, തങ്ങള്‍ക്കും മറ്റ് കമ്പനികളെപ്പോലെ ഇതില്‍ വൈറസ് പരിശോധന നടത്താന്‍ അവസരം ലഭിച്ചിട്ടില്ലെന്നാണ് ആര്‍.ബി ഗ്രൂപ്പ് പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button