News

വെറും 12 രൂപ അടച്ച് അംഗമാകാം; രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിക്കും! പ്രധാനമന്ത്രിയുടെ സുരക്ഷ ഭീമ യോജന പദ്ധതിയെ കുറിച്ച് അറിയാം

വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പോളിസിയാണ് പ്രധാനമന്ത്രി സുരക്ഷ ബീമ യോജന. ഇന്‍ഷുറന്‍സ് മേഖലയില്‍ വരുന്ന സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ അംഗമാകാന്‍ വെറും 12 രൂപ അടച്ചാല്‍ മതി. പ്രധാനമന്ത്രി സുരക്ഷാ ബീമ യോജനയുടെ നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.

പ്രധാനമന്ത്രി സുരക്ഷ ബീമ യോജന പദ്ധതി പ്രകാരം അംഗമായ ഒരാള്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഈ പദ്ധതി ഉപകാരപ്രദമാകും. അപകടം മൂലം മരണം സംഭവിക്കുകയോ അംഗവൈകല്യങ്ങള്‍ സംഭവിക്കുകയോ ചെയ്താല്‍ അയാളുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയാണ് ലഭിക്കുക.

അപകട മരണത്തിനും പൂര്‍ണ്ണ അംഗവൈകല്യത്തിനും രണ്ട് ലക്ഷം രൂപ വരെയാണ് ലഭിക്കുക. എന്നാല്‍ ഭാഗിക അംഗവൈകല്യമാണ് ഉള്ളതെങ്കില്‍ ഒരു ലക്ഷം രൂപ വരെ ലഭിക്കും. പദ്ധതിയില്‍ അംഗമാകാന്‍ ഒരാള്‍ അടക്കേണ്ടത് പ്രതിവര്‍ഷം വെറും 12 രൂപയാണ്. സാധാരണക്കാരായ ഡ്രൈവര്‍മാര്‍ക്കും സെക്യൂരിറ്റി ഗാര്‍ഡ്മാര്‍ക്കും തുടങ്ങി അപകടം പതിയിരിക്കുന്ന തരത്തിലുള്ള തൊഴിലുകള്‍ ചെയ്യുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി.

18 വയസ്സ് മുതല്‍ 70 വയസ്സ് വരെ ഉള്ളവര്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. സ്വാഭാവിക മരണത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതല്ല. 2015 മെയ് 9ന് ആണ് പ്രധാനമന്ത്രി സുരക്ഷ ബീമ യോജനയ്ക്ക് തുടക്കം കുറിച്ചത്. അംഗങ്ങളാകുന്നവര്‍ക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം എന്നത് നിര്‍ബന്ധമാണ്.

പൊതുമേഖല ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്ബനികളും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയില്‍ അംഗങ്ങളാകാന്‍ https://www.jansuraksha.gov.in/Forms-PMSBY.aspx എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യുക. ഇത് പൂരിപ്പിച്ച് നിങ്ങളുടെ ബാങ്കില്‍ സമര്‍പ്പിച്ചാല്‍ മതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button