25.6 C
Kottayam
Thursday, June 4, 2026

Rape case : 10 വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ഡെപ്യുട്ടി തഹസിൽദാർക്ക് 17 വർഷം കഠിനതടവും പിഴയും

Must read

തിരുവനന്തപുരം: പത്ത് വയസുകാരിയായ സ്വന്തം മകളെ ലൈംഗിക പീഡനത്തിന് (Rape case) വിധേയമാക്കിയ ഡെപ്യുട്ടി തഹസിൽദാർക്ക് വിവിധ വകുപ്പുകളിലായി 17 വർഷം കഠിന തടവ്. പതിനാറര ലക്ഷം രൂപ കുട്ടിക്ക് പിഴയായി നൽകാനും പിഴ ഒടുക്കിയില്ലെങ്കിൽ രണ്ട് വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും തിരുവനന്തപുരം പ്രിൻസിപ്പൽ പോക്‌സോ കോടതി ജഡ്ജി കെ വി രജനീഷ് വിധിച്ചു.

രണ്ടായിരത്തി പത്തൊൻപതിലായിരുന്നു  കേസിനാസ്പദമായ സംഭവം ഉണ്ടായത്. അമ്മ മരണപ്പെട്ടുപോയ കുട്ടി പിതാവിനൊപ്പം ഉറങ്ങുന്ന സമയത്ത് കുട്ടിയെ കെട്ടിപ്പിടിക്കുകയും ചുണ്ടിൽ ഉമ്മ വെക്കുകയും കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുകയും ഉണ്ടായി എന്നതാണ് പ്രോസിക്യൂഷൻ കേസ്.

പഠിക്കാൻ മിടുക്കിയായിരുന്ന കുട്ടി പഠിത്തത്തിൽ ശ്രദ്ധിക്കാതെ വരികയും ക്ലാസിൽ മൂകയായി ഇരിക്കുന്നതും ശ്രദ്ധിച്ച ക്ലാസ് ടീച്ചർ കുട്ടിയോട് സ്വകാര്യമായി കാര്യങ്ങൾ അന്വേഷിക്കുകയും കുട്ടി ക്ലാസ് ടീച്ചറിനോട് പിതാവിൽ നിന്ന് ഉണ്ടായ ശാരീരിക ഉപദ്രവങ്ങൾ തുറന്ന് പറയുകയും ആയത് ക്ലാസ് ടീച്ചർ ഹെഡ്മിസ്ട്രസിന്റെയും സ്കൂൾ കൗണ്‍സിലറുടെയും ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ പാങ്ങോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് ഡെപ്യുട്ടി സൂപ്രണ്ട് എ. പ്രമോദ് കുമാർ അന്വേക്ഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

നിയമപരമായി കുട്ടിയെ സംരക്ഷിക്കേണ്ട പിതാവ് തന്നെ കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കുന്നത് അതി ഗുരുതര കുറ്റകൃത്യം ആണെന്നും പ്രതി യാതൊരു വിധത്തിലുള്ള ദയയും അർഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ കുട്ടിക്ക് നിയമപരമായ നഷ്ടപരിഹാരം നൽകണമെന്ന് സർക്കാരിനോടും കോടതി നിർദ്ദേശിക്കുകയുണ്ടായി. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും പത്തൊൻപത് സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകൾ തെളിവിൽ ഹാജരാക്കുകയും ഉണ്ടായി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ കെ അജിത് പ്രസാദ്‌ അഭിഭാഷകരായ ഹഷ്മി വി. ഇസഡ്, ബിന്ദു വി സി എന്നിവർ കോടതിയിൽ ഹാജരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്;20 എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയെ പൂർണ്ണമായി പിടിച്ചുലച്ച കടുത്ത രാഷ്ട്രീയ തർക്കങ്ങൾ ഉടൻ...

Popular this week