24.2 C
Kottayam
Saturday, June 6, 2026

15 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി തപാല്‍ വകുപ്പ്; വാര്‍ഷിക പ്രീമിയം ആയിരം രൂപയില്‍ താഴെ

Must read

കൊച്ചി: സാധാരണക്കാര്‍ക്ക് ഇണങ്ങുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി തപാല്‍ വകുപ്പ്. ആയിരം രൂപയില്‍ താഴെ മാത്രം വാര്‍ഷിക പ്രീമിയം വരുന്ന പദ്ധതിക്കാണ് തപാല്‍ വകുപ്പ് രൂപം നല്‍കിയിരിക്കുന്നത്. തപാല്‍ വകുപ്പിന്റെ ബാങ്ക് ആയ ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്കാണ് ‘മഹാസുരക്ഷ ഡ്രൈവ്’ എന്ന പദ്ധതിയില്‍ ഏവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ എന്ന ലക്ഷ്യത്തോടെ ഇതുനടപ്പാക്കുന്നത്. ഫെബ്രുവരി 19 മുതല്‍ സംസ്ഥാനമൊട്ടാകെ പദ്ധതിക്കു തുടക്കമായി.

ആദ്യത്തെ രണ്ടു ലക്ഷം രൂപ വരെയുള്ള ക്ലെയിമുകള്‍ക്കുശേഷമാണ് ഈ പദ്ധതിയില്‍ പരിരക്ഷ കിട്ടുക. കിടത്തിച്ചികിത്സ, മുറി വാടക, പ്രതിദിന ഐ.സി.യു. ചികിത്സകള്‍ക്ക് 15 ലക്ഷം വരെ ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടും. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് 30 ദിവസംമുമ്പും 60 ദിവസത്തിനുശേഷവുമുള്ള ചെലവുകളും ഉള്‍പ്പെടുത്താം. ഡേ കെയര്‍ ചികിത്സ, ഓരോ ആശുപത്രി വാസത്തിനും 1000 രൂപ വരെ ആംബുലന്‍സ് വാടക, അവയവം മാറ്റിവെക്കലിന് പരിരക്ഷ തുടങ്ങിയവയും ലഭിക്കും.

- Advertisement -

തപാല്‍ ഓഫീസുകളില്‍നിന്ന് പദ്ധതിയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ അറിയാം. വാഹന ഇന്‍ഷുറന്‍സ്, വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയും ഇതിനൊപ്പമുണ്ട്. മുതിര്‍ന്ന ഒരാള്‍ക്ക് 899 രൂപ, രണ്ടുപേര്‍ക്ക് 1399 രൂപ, രണ്ടുപേര്‍ക്കും ഒരു കുട്ടിക്കും 1799, രണ്ടുപേര്‍ക്കും രണ്ടുകുട്ടികള്‍ക്കും 2799 എന്നിങ്ങനെയാണ് പ്രീമിയം നിരക്കുകള്‍.

- Advertisement -

അസംഘടിത തൊഴിലാളികള്‍ക്കായി 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതിയാണ് അന്ത്യോദയ ശ്രമിക് സുരക്ഷാ യോജന. തൊഴിലുറപ്പ് ഉള്‍പ്പെടെയുള്ള അസംഘടിതമേഖലാ തൊഴിലാളികളെ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്താനാണ് ലക്ഷ്യം. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്കു മാത്രമേ പദ്ധതികളില്‍ ചേരാന്‍ സാധിക്കൂ. പുതുതായി ചേരേണ്ടവര്‍ക്കു പോസ്റ്റ് ഓഫീസ്, ഐ.പി.പി.ബി. ഏജന്റ് വഴി അക്കൗണ്ട് തുറക്കാം ഇന്‍ഷുറന്‍സിന്റെ കാലാവധി ഒരു വര്‍ഷമാണ്. പിന്നീട് ഓരോ വര്‍ഷവും പ്രീമിയം അടച്ച് പുതുക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week