തിരുവനന്തപുരം: ആന്റിജന്‍ കിറ്റുകള്‍ തിരിച്ചു വിളിച്ച് ആരോഗ്യ വകുപ്പ്. പരിശോധിക്കുന്ന സാമ്പിളുകളില്‍ കൂടുതലും പോസിറ്റീവ് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
ആല്‍പൈന്‍ കമ്പനിയുടെ കിറ്റുകളാണ് തിരികെ വിളിച്ചിരിക്കുന്നത്. കിറ്റുകള്‍ക്ക് ഗുണ നിലവാര പ്രശ്നം ഉണ്ടാകാമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. അതേസമയം, പിസിആര്‍ പരിശോധകളുടെ എണ്ണം കൂട്ടാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി. ഇതിനായി ലാബുകളില്‍ ഷിഫ്റ്റുകളുടെ എണ്ണം കൂട്ടാനും നിര്‍ദേശമുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News