തൊടുപുഴ: കൊവിഡ് ഭീതിപടര്‍ത്തുന്നതിനിടെ തൊടുപുഴയില്‍ 10 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തൊടുപുഴ നഗരസഭ പരിധിയിലും ആലക്കോട്, കോടിക്കുളം പഞ്ചായത്തിലുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
ഇവര്‍ പത്ത് പേരും തൊടുപുഴയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കൊവിഡ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് തിരക്കായതിനാല്‍ വീട്ടിലിരിക്കുന്നവര്‍ ഡെങ്കിപ്പനിയെ ചെറുക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്ന് ഡിഎംഒ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News