തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ പടരുന്നത് ഡെല്‍റ്റാ വകഭേദമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് തരംഗം പതുക്കെ കുറഞ്ഞ് സമയമെടുത്താകും അവസാനിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ ആഘാതം കുറയ്ക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.
വീട്ടില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ മറ്റെല്ലാവര്‍ക്കും പിടിപെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും, വീടുകളിലും ഓഫിസുകളിലും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീട്ടില്‍ ഒരു രോഗിയുണ്ടെങ്കില്‍ വീട്ടിലെ മറ്റുള്ളവര്‍ നിര്‍ബന്ധമായും ക്വാറന്റീന്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗം വന്നയുടന്‍ രോഗി സിഎഫ്എല്‍ടിസിയിലേക്ക് മാറിയാല്‍ വീട്ടുകാര്‍ ക്വാറന്റീന്‍ പാലിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.