1.3 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് ഐഫോണുകളുമായി മുങ്ങി ഡെലിവറി ബോയ്; ഫോണുകള്‍ സ്വിച്ച് ഓഫ്

മുംബൈ: ഡെലിവറി ബോയ് 1.3 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് ഐഫോണുകളുമായി കടന്നുകളഞ്ഞു. മുംബൈയിലെ ഘാട്കോപ്പറിലെ ഐപ്ലാനറ്റ് എന്ന പേരിലുള്ള ഒരു സ്റ്റോറിലെ ഫോണുഖളാണ് നഷ്ടമായത്. സ്‌റ്റോര്‍ ഉടമ അതിന്റെ ഘാട്കോപ്പര്‍ ഔട്ട്ലെറ്റില്‍ നിന്ന് താനെയിലെ മറ്റൊരു ശാഖയിലേക്ക് രണ്ട് ഐഫോണുകള്‍ അയക്കുന്നതിനായി സ്റ്റോര്‍ പോര്‍ട്ടര്‍ ആപ്പ് വഴി ഡെലിവറി ബുക്ക് ചെയ്തപ്പോഴാണ് സംഭവം.

ഡെലിവറി ബോയ് കൃത്യസമയത്ത് കടയില്‍ എത്തി ഫോണുകള്‍ വാങ്ങി താനെ ഭാഗത്തേക്ക് യാത്ര തുടങ്ങിയിരുന്നു. എന്നാല്‍ പിന്നീട് യാത്ര പാതിവഴിയില്‍വച്ച് റദ്ധാക്കി യുവാവ് ഫോണുകളുമായി കടന്നുകളഞ്ഞു. സ്റ്റോര്‍ ജീവനക്കാര്‍ അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഡെലിവറി ജീവനക്കാരനെ തിരഞ്ഞെങ്കിലും ഫലമുണ്ടാകാതെ വന്നതോടെ കടയുടമസ്ഥന്‍ പൊലീസിനെ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News