28.2 C
Kottayam
Monday, June 8, 2026

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റില്‍

Must read

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. സിബിഐ കേസിൽ ഒന്നാംപ്രതിയാണ് മനീഷ് സിസോദിയ.

ഈയിടെ അറസ്റ്റിലായവരിൽനിന്നും ലഭിച്ച ഇലക്ട്രോണിക് രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യലും അറസ്റ്റും. ചോദ്യംചെയ്യൽ പുരോഗമിക്കവേ സഞ്ജയ്‌ സിങ് എംപിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സിബിഐ ഓഫിസിന് സമീപം പ്രതിഷേധിച്ചു. 

ഇന്ന് അറസ്റ്റ് ചെയ്യപ്പെടുമെന്നും തയാറായി നിൽക്കാനും പാര്‍ട്ടിപ്രവര്‍ത്തകരോട് സിസോദിയ നേരത്ത പറഞ്ഞു. രാജ്ഘട്ടിൽ പോയി പ്രാർഥിച്ചശേഷമാണ് സിസോദിയ സിബിഐ ആസ്ഥാനത്തേക്ക് എത്തിയത്.  

- Advertisement -

സിസോദിയയുടെ വസതിക്ക് മുൻപിൽ മുതൽ സിബിഐ ആസ്ഥാനം വരെ ഡൽഹി പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയത്. അറസ്റ്റ് ഉറപ്പിച്ച പോലെയായിരുന്നു എഎപി നേതാക്കളുടെ രാവിലെ മുതലുള്ള പ്രതികരണം. സിബിഐ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സിജിഒ കോംപ്ലക്സ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സിബിഐ ആസ്ഥാനത്തിന് മൂന്നു കിലോമീറ്റർ ചുറ്റളവിൽ സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനമില്ല.പൊലീസിനെ കൂടുതലായി വിന്യസിച്ചു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രഖ്യാപിച്ചില്ല; സി.ബി.എസ്.ഇ.ക്ക് സുപ്രീംകോടതിയുടെ അടിയന്തിര നോട്ടീസ്

ന്യൂഡൽഹി: സി.ബി.എസ്.ഇ. പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം സമയബന്ധിതമായി പ്രഖ്യാപിക്കാത്തതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി നൽകിയ ഹർജിയിൽ കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ ബോർഡിനും റീജിയണൽ ഓഫീസർക്കും സുപ്രീംകോടതി അടിയന്തിരമായി നോട്ടീസയച്ചു. സൗദി അറേബ്യയിൽ നിന്നും...

അവിവാഹിതര്‍ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമായി കണക്കാക്കാനാവില്ല; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

ന്യൂഡൽഹി: പ്രായപൂർത്തിയായ രണ്ടുപേർ പരസ്പര സമ്മതത്തോടെ വിവാഹത്തിന് മുൻപ് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് അവരുടെ സ്വഭാവം മോശമാണെന്ന് വിലയിരുത്താനുള്ള കാരണമായി ചൂണ്ടിക്കാട്ടാനാകില്ലെന്ന് സുപ്രീം കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു. ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ്...

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വമ്പൻ ടെസ്റ്റ് ജയം; അരങ്ങേറ്റത്തിൽ മാനവ് സുതാറിന് ആറ് വിക്കറ്റ്, ഇന്നിങ്സ് വിജയം

മുല്ലൻപുർ: അഫ്ഗാനിസ്ഥാനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ എല്ലാ മേഖലകളിലും ആധിപത്യം പുലർത്തിക്കൊണ്ട് ഇന്ത്യയ്ക്ക് വമ്പൻ വിജയവും പരമ്പരയും സ്വന്തം. ഒരു ഇന്നിങ്സിനും 300 റൺസിനുമാണ് കരുത്തരായ ഇന്ത്യൻ പട സന്ദർശകരായ അഫ്ഗാനിസ്ഥാനെ...

നമുക്കൊക്കെ അറിയാവുന്ന നടൻ അയച്ചു തന്നത് ഷർട്ട് ഇടാത്ത ചിത്രം, കൂടെ കിടക്കാൻ ആവശ്യപ്പെട്ടത് സംഗീത രംഗത്തുള്ളയാൾ, സ്വതന്ത്ര സ്ത്രീകളെ ലൈംഗിക തൊഴിലാളികളാക്കുന്ന മനോഭാവം; തുറന്നടിച്ച് രഞ്ജിനി ഹരിദാസ്

കൊച്ചി: തന്റെ മുപ്പത് വർഷത്തെ കരിയറിൽ നേരിടേണ്ടി വന്ന കടുത്ത മാനസികാവസ്ഥകളെയും വ്യക്തിപരമായ ദുരനുഭവങ്ങളെയും കുറിച്ച് തുറന്നടിച്ച് പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസ്. സ്വതന്ത്രമായി ജീവിക്കുന്ന സ്ത്രീകളെ ലൈംഗിക തൊഴിലാളിയായി മുദ്രകുത്തുന്ന സമൂഹത്തിന്റെ...

അരങ്ങേറ്റത്തിൽ തകർപ്പൻ പ്രകടനവുമായി മാനവ് സുതര്‍; 33 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍; അഫ്ഗാനിസ്താനെ കറക്കി വീഴ്ത്തി യുവതാരം; ഇന്ത്യക്ക് കൂറ്റന്‍ ലീഡ്

മുല്ലന്‍പുര്‍: അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ പൂര്‍ണ്ണ ആധിപത്യം തുടര്‍ന്ന് ഇന്ത്യ. കരിയറിലെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിന് ഇറങ്ങിയ ഇടംകൈയന്‍ സ്പിന്നര്‍ മാനവ് സുതാറിന്റെ മാന്ത്രിക ബൗളിങ് പ്രകടനത്തിന്...

Popular this week