ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ശക്തമായ പനി. സിസോദിയയെ പരിശോധനയ്ക്ക് ലോക്നായക് ജയപ്രകാശ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ 14 ന് ആണ് സിസോദിയക്ക് കൊവിഡ് ബാധിച്ചത്. അദ്ദേഹത്തിന് രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതോടെ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കേജരിവാള്‍ മന്ത്രിസഭയില്‍ കൊവിഡ് ബാധിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് സിസോദിയ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News