26 C
Kottayam
Saturday, June 6, 2026

ദില്ലി ചലോ മാർച്ച് തൽക്കാലം നിർത്തി വെയ്ക്കും; കർഷകർ അതിർത്തിയിൽ തുടരും

Must read

ന്യൂഡൽഹി: ദില്ലി ചലോ മാർച്ച് തൽകാലം നിർത്തിവെക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു. തൽക്കാലം കർഷകർ ദില്ലിയിലേക്ക് മാർച്ച് ചെയ്യില്ലെന്നും അതിർത്തിയിൽ കർഷകർ തുടരുമെന്നുമാണ് തീരുമാനം. കൂടുതൽ കർഷകരെ അതിർത്തിയിലേക്ക് എത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധത്തിനിടെ മരിച്ച കർഷകൻ ശുഭ് കരൺ സിംഗിന് നീതി ഉറപ്പാക്കാൻ പ്രതിഷേധം ശക്തമാക്കുമെന്നാണ് കർഷക സംഘടനകൾ അറിയിച്ചിരിക്കുന്നത്.

ശുഭ് കരൺ സിംഗിൻ്റെ മരണത്തിൽ ഹരിയാന പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസ് എടുക്കണം. നടപടികൾ തുടങ്ങാതെ യുവ കർഷകൻ്റെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്താനോ സംസ്കരിക്കാനോ അനുവദിക്കില്ലെന്നും കർഷക സംഘടനകൾ വ്യക്തമാക്കി.

ഇതിനിടെ പ്രതിഷേധിക്കുന്ന കർഷകർക്ക് നേരെ വീണ്ടും കണ്ണീർവാതകം പ്രയോഗിച്ചു. ഹിസാറിലാണ് കർഷകർക്ക് നേരെ കണ്ണീർവാതക പ്രയോഗം നടന്നത്. ഹരിയാനയിൽ ദില്ലി ചലോ മാർച്ചിനിടെയായിരുന്നു സംഘർഷം. ഇതിനിടെ കര്‍ഷക സമരത്തിൽ പൊതുതാല്പര്യ ഹര്‍ജിയുമായി സിഖ് ചേംബർ ഓഫ് കൊമേഴ്സ് സുപ്രീം കോടതിയില്‍ ഹർജി നൽകി.

കർഷകരുടെ ആവശ്യങ്ങൾ തീര്‍പ്പാക്കാന്‍ കോടതി ഇടപെടണമെന്നാണ് ആവശ്യം. പൊലീസ് നടപടിയിൽ കേസ് എടുക്കണമെന്നും സാമൂഹിക മാധ്യമ അക്കൗണ്ടുകൾ റദ്ദാക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

- Advertisement -

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ദില്ലി ചലോ മാർച്ചിനിടെ 63 കാരനായ ഭട്ടിൻഡ സ്വദേശി ദർശൻ സിംഗിന് ജീവൻ നഷ്ടമായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു ദർശൻ സിംഗ് മരിച്ചത്. ഇന്നലെ രാത്രി ഖനൗരി അതിർത്തിയിൽ കുഴഞ്ഞു വീണതിന് പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദില്ലി ചലോ മാർച്ചിനിടെ മരിക്കുന്ന മൂന്നാമത്തെ കർഷകനാണ് ദർശൻ സിംഗ്.

- Advertisement -

പ്രതിഷേധത്തിനിടെ മരിച്ച യുവ കർഷകൻ ശുഭ് കരൺ സിംഗിൻ്റെ കുടുംബം പഞ്ചാബ് സർക്കാരിന്റെ ഒരു കോടി നഷ്ടപരിഹാരം നിരസിച്ചു. മകന് നീതിയാണ് വേണ്ടത്. ആ നീതിക്ക്‌ പകരം വയ്ക്കാൻ ഒരുകോടി രൂപയ്ക്കോ കുടുംബാംഗങ്ങളിൽ ഒരാൾക്കുള്ള ജോലിക്കോ സാധിക്കില്ല എന്നും ബന്ധുക്കൾ വ്യക്തമാക്കി.

ബുധനാഴ്ച മരിച്ച ശുഭ് കരൺ സിംഗിന്റെ മൃതദേഹം പട്യാല സർക്കാർ മെഡിക്കൽ കോളജ് മോർച്ചറിയിലാണുള്ളത്. പോസ്റ്റ്‌ മോർട്ടം നടത്താൻ പോലും കർഷക സംഘടനകൾ അനുവദിച്ചിട്ടില്ല. ശുഭ് കരൺ സിംഗിൻ്റെ മരണത്തിൽ സംയുക്ത കിസാൻ മോർച്ച ഇന്ന് രാജ്യവ്യാപക കരിദിനം ആചരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week