24 C
Kottayam
Sunday, June 7, 2026

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്: കല്‍ക്കാജിയില്‍ അതിഷിക്കെതിരേ അല്‍ക്ക ലാംബയെ കളത്തിലിറക്കി കോണ്‍ഗ്രസ്

Must read

ഡല്‍ഹി: വരാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹി മുഖ്യമന്ത്രിക്കെതിരേ അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയെ കളത്തിലിറക്കി കോണ്‍ഗ്രസ്. ഡല്‍ഹി കല്‍ക്കാജി മണ്ഡത്തിലാണ് പ്രമുഖര്‍ ഏറ്റുമുട്ടുന്നത്. ആംആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അതിഷിക്കെതിരേ അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായ അല്‍ക ലാംബയാണ് മത്സരിക്കുന്നത്. എ.ഐ.സി.സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ആംആദ്മിയുടെ ശക്തികേന്ദ്രമാണ് കല്‍ക്കാജി.

അഭിഭാഷക കൂടിയായ അല്‍ക ലാംബ പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത് 1994 ല്‍ കോണ്‍ഗ്രസിലൂടെയാണ്. പക്ഷേ 2013ല്‍ ആപ്പ് തരംഗത്തിനിടെ അല്‍ക ആം ആദ്മിയില്‍ ചേര്‍ന്നു. എന്നാല്‍ 2019ല്‍ ആംആദ്മിയോട് വിടപറയുകയും ചെയ്തു. കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ഉയര്‍ന്ന വന്ന അല്‍കയെ 2002ല്‍ അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. 2003ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മോതി നഗര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയെങ്കിലും ബിജെപി മുതിര്‍ന്ന നേതാവ് മദന്‍ ലാല്‍ ഖുറാനയോട് പരാജയപ്പെട്ടു.

- Advertisement -

പിന്നീട് 2014 ഡിസംബറില്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരാനാണ് അല്‍ക കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്കുപോരുന്നത്. 2015ല്‍ ചാന്ദ്നി ചൗക്കില്‍ നിന്ന് എ.എ.പി ടിക്കറ്റില്‍ ജനവിധി തേടിയ അല്‍ക ബിജെപി സ്ഥാനാര്‍ത്ഥിയായ സുമന്‍ കുമാര്‍ ഗുപ്തയെ പരാജയപ്പെടുത്തി കന്നിജയം സ്വന്തമാക്കി.

- Advertisement -

അരവിന്ദ് കേജ്രിവാളും അല്‍കയും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് അല്‍കയ്ക്ക് കോണ്‍ഗ്രസിലേക്കുള്ള വഴി വീണ്ടും തുറന്നുകൊടുത്തത്. ഇരുവരും പൊതു ജനമധ്യത്തില്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചു തുടങ്ങി. അല്‍ക 2019ല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചു. വൈകാതെ എ.എ.പി വിട്ട് കോണ്‍ഗ്രസിലെത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week