വിമാനത്തിന്റെ ചിറകുകൾ കൂട്ടിയിടിച്ചു; സംഭവം ഡൽഹി വിമാനത്താവളത്തിൽ

വിമാനത്തിന്റെ ചിറകുകൾ കൂട്ടിയിടിച്ചു; സംഭവം ഡൽഹി വിമാനത്താവളത്തിൽ, ആളപായമില്ല

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം. സ്‌പൈസ് ജെറ്റ് – ആകാശാ എയർ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിമാനത്തിന്റെ ചിറകുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഏകദേശം 2:15- ഓടെയായിരുന്നു സംഭവം.

ലേയിൽ നിന്നും എത്തിയ സ്‌പൈസ് ജെറ്റ് വിമാനം പാർക്കിങ് ഏരിയയിലേക്ക് നീങ്ങുന്നതിനിടെ നിർത്തിയിട്ടിരുന്ന ആകാശ എയർ വിമാനത്തിൽ തട്ടുകയായിരുന്നു. ഈ അപകടത്തിൽ രണ്ട് വിമാനങ്ങളുടെയും വിംഗ്ലെറ്റ്, സ്റ്റെബിലൈസർ എന്നീ ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്കോ ജീവനക്കാർക്കോ യാതൊരുവിധ പരിക്കുകളുമില്ല.

ലേയിൽ നിന്ന് വന്ന സ്‌പൈസ് ജെറ്റ് വിമാനം ഗേറ്റിലേക്ക് പ്രവേശിക്കുന്ന സമയത്താണ് അപകടമുണ്ടായതെന്നാണ് ഫ്‌ളൈറ്റ് റഡാർ 24-ൽ നിന്നുള്ള വിവരം. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ഹൈദരാബാദിലേക്ക് പോകേണ്ടിയിരുന്ന ആകാശ എയർ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി പകരം സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

A ground collision occurred at Delhi’s Indira Gandhi International Airport on Thursday involving SpiceJet and Akasa Air aircraft. The wingtips of the planes brushed against each other while the SpiceJet flight from Leh was taxiing toward the parking bay. No injuries were reported among passengers or crew, and authorities have initiated a detailed investigation into the incident.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News