CrimeKeralaNews

കൊല്ലത്ത് ഒമ്പതാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; ബിരുദ വിദ്യാര്‍ത്ഥി പിടിയില്‍

കൊല്ലം: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ബിരുദ വിദ്യാര്‍ഥി അറസ്റ്റില്‍. പ്രാക്കുളം സ്വദേശി നിഖിലിനെ (20) യാണ് പോക്‌സോ നിയമ പ്രകാരം അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച സ്വകാര്യ ആശുപത്രിയില്‍ സ്‌കാന്‍ ചെയ്തപ്പോഴാണ് പെണ്‍കുട്ടി അഞ്ചു മാസം ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിയുന്നത്.

അഞ്ചു മാസം മുമ്പാണ് പെണ്‍കുട്ടിയെ നിഖിലിന്റെ വീട്ടില്‍ വെച്ച് ബലാത്സംഗത്തിനിരയാക്കിയത്. പെണ്‍കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് അന്ന് കുട്ടിയുടെ അമ്മ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ പീഡനവിവരം അന്ന് അറിഞ്ഞിരുന്നില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസം വീണ്ടും ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഡോക്ടറുടെ നിര്‍ദേശപ്രകാരം സ്‌കാനിങ്ങിന് വിധേയമാക്കിയപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിനിരയായെന്നും അഞ്ചു മാസം ഗര്‍ഭിണിയാണെന്നും അറിഞ്ഞത്. തുടര്‍ന്ന്, വീട്ടുകാര്‍ അഞ്ചാലുംമൂട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button