KeralaNews

വീട്ടില്‍ അതിക്രമിച്ച് കയറി പത്തുവയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 46 വര്‍ഷം തടവ്

പാലക്കാട്: പത്തുവയസുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് 46 വര്‍ഷം തടവുശിക്ഷ. പോക്സോ കേസില്‍ പ്രതി പാലക്കാട് ചേര്‍പ്പുളശേരി സ്വദേശി ആനന്ദിനെയാണ് പട്ടാമ്പി കോടതി ശിക്ഷിച്ചത്. ഒന്നര ലക്ഷം രൂപ പിഴയും നല്‍കണമെന്നും വിധിയില്‍ പറയുന്നു.

2018ലാണ് ചേര്‍പ്പുളശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി പത്തുവയസുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കി എന്നതാണ് കേസ്. കേസില്‍ കുറ്റക്കാരനാണ് എന്ന് കണ്ട് ആനന്ദിനെ പിടികൂടുകയായിരുന്നു.

ആനന്ദ് കുറ്റസമ്മതം നടത്തിയതായി പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു.പട്ടാമ്പി അതിവേഗ കോടതി നടപടിക്രമം പൂര്‍ത്തിയാക്കിയാണ് വിധി പ്രസ്താവിച്ചത്. കേസില്‍ പ്രതി കുറ്റക്കാരനാണ് എന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ വിജയിച്ചു എന്ന് വിലയിരുത്തിയാണ് കോടതി വിധി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button