24.2 C
Kottayam
Sunday, June 7, 2026

‘നെഞ്ചിൽ ഷൂസിട്ട് ചവിട്ടി, കൊല്ലാൻ ശ്രമിച്ചു, ഇപ്പോഴും വധഭീഷണി’; മരണം മുൻപിൽ കണ്ടാണ് ജീവിതമെന്ന് ദീപ്തി

Must read

കൊച്ചി:സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള വ്യക്തിയാണ് ദീപ്തി സീതത്തോട്. സാമൂഹ്യപ്രവർത്തകയായ ദീപ്തി വ്ലോഗിങ്ങിലൂടെ ലഭിക്കുന്ന പണം ആദിവാസികളുടെ ക്ഷേമത്തിനായാണ് ഉപയോഗിക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധികളെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ ദീപ്തി ഏതാനും മാസങ്ങൾക്കു മുമ്പാണ് ഭർത്താവുമായി വേർപിരിയുന്നെന്ന കാര്യം യൂട്യൂബ് വിഡിയോയിലൂടെ അറിയിച്ചത്.

അമിത മദ്യപാനവും ശാരീരികമായ ഉപദ്രവങ്ങളും കാരണമാണ് അത്തരത്തിലൊരു തീരുമാനമെന്ന് ദീപ്തി പറഞ്ഞിരുന്നു. വേർപിരിയാൻ തീരുമാനിച്ചതിന് ശേഷവും ഭർത്താവ് ഭീഷണിയുമായി വരുകയാണെന്നാണ് ദീപ്തി ഇപ്പോൾ ആരോപിക്കുന്നത്.

‘രണ്ടു മൂന്നു മാസമായി ഡിവോഴ്സ് വിഷയം സംസാരിച്ചിട്ടില്ല. എന്നാൽ എന്നെ കൊല്ലും വെട്ടും എന്ന തരത്തിലുള്ള ഭീഷണികളാണ് ഓരോദിവസവും. ആഴ്ചയിൽ ഒന്നു രണ്ട് തവണ വിളിക്കും. എപ്പോഴും മരണം മുൻപിൽ കണ്ടുകൊണ്ടാണ് ഞാൻ മുന്നോട്ട് പോകുന്നത്. നവംബർ 20ന് ആയിരുന്നു എന്റെ പിറന്നാൾ. അന്നും എന്നെ ഭീഷണിപ്പെടുത്തുമെന്ന് പറഞ്ഞു. എന്നെ വെട്ടുന്നതോ കുത്തുന്നതോ ഒന്നും വിഷയമല്ല.

വീട്ടുകാരെ ഓർത്തിട്ടാണ് ഭയം. പതിനെട്ടാം തീയതി അയാളുടെ വണ്ടി ഇങ്ങോട്ടേയ്ക്ക് വരുന്നതായി കണ്ടുവെന്ന് ഒരാൾ പറഞ്ഞിരുന്നു. അതുകൊണ്ട് 19ന് തന്നെ ഞാൻ ഒരു ഹോം സ്റ്റേയിലേക്ക് താമസം മാറ്റി. ജനിച്ച ദിവസം നാട്ടിൽ ഉണ്ടായിട്ട് പോലും അച്ഛനെയും അമ്മയെയും കാണാതെ കഴിയേണ്ടി വന്നു. അവരൊക്കെ വിഷമിച്ചിട്ടുണ്ടാകും. 

- Advertisement -

അന്ന് അയാൾ വീട്ടിൽ വന്നിട്ടുണ്ടാകാം. ഞാൻ ഇല്ലെന്ന് മനസിലാക്കി തിരികെ പോയതാകാം. എപ്പോഴും വിളിച്ച് ഭീഷണിയാണ്. ഇതൊക്കെ എന്തിനാണ് ഇവിടെ പറയുന്നത് എന്ന് ആളുകൾ ചോദിച്ചേക്കാം. പക്ഷെ എനിക്ക് പറയണം. കാരണം ഞാൻ ജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനാമായിരുന്നു വിവാഹമോചനം. എന്റെ തീരുമാനത്തിന് പിന്നാലെ ഒരുപാട് പേർ അങ്ങനെയൊരു തീരുമാനം എടുത്തിട്ടുണ്ട്. അതായത് മക്കളും കൊച്ചുമക്കളും ആയശേഷം ഡിവോഴ്സ് എന്ന തീരുമാനം എടുത്തവരുണ്ട്. 

- Advertisement -

അയാൾ ഈ വിഡിയോ കാണുന്നുണ്ടാകും. എപ്പോൾ ഫോൺ വിളിച്ചാലും അങ്ങോട്ട് ഒന്നും പറയാൻ അദ്ദേഹം സമ്മതിക്കില്ല. ഇങ്ങോട്ട് വിളിച്ച് വധഭീഷണിയുയർത്തുകയാണ്. നിന്നെ ഞാൻ ഒറ്റപ്പെടുത്തും, നിന്നെ ആരെല്ലാമാണ് സപ്പോർട്ട് ചെയ്യുന്നത് അവരെയൊക്കെ തീർത്തു കളയും എന്നൊക്കെയാണ് പറയുന്നത്. എനിക്ക് പേടിയൊന്നുമില്ല, പക്ഷേ വലിയ എന്തോ പ്രശ്നം വരാൻ പോകുന്നെന്ന തോന്നൽ. കേസ് കൊടുക്കാനൊന്നും താല്‍പര്യമില്ല. അതിൽ എനിക്ക് വിശ്വാസവുമില്ല. 

പല തവണ അദ്ദേഹം എന്നെ ഉപദ്രവിച്ചിട്ടുണ്ട്. പലരും ക്ഷമിക്ക്, നിങ്ങൾക്ക് ഒരുമിച്ച് ജീവിച്ചു കൂടെ എന്നൊക്കെ പറയുന്നുണ്ട്. എന്നാൽ പണ്ടൊരിക്കൽ അയാൾ രാത്രി കാലിൽ ഷൂസിട്ട് എന്റെ നെഞ്ചത്ത് ചവിട്ടി അരച്ചു. പിന്നെ കുറനാളത്തേക്ക് ശ്വാസമെടുക്കാൻ പോലും പറ്റുന്നില്ലായിരുന്നു. ഇപ്പോഴും അതിന്റെ പ്രശ്നമുണ്ട്.

ഒരിക്കൽ കത്രിക വച്ച് എന്റെ കഴുത്തിൽ മുറുക്കി, അപ്പോൾ അമ്മ വന്നതു കൊണ്ടാണ് രക്ഷപ്പെട്ടത്. ഇതെല്ലാം ഞാൻ ആരുടെ അടുത്ത് പറയാതിരുന്നത് സാമ്പത്തിക ബാധ്യത ഉള്ളപ്പോൾ പറയണ്ട എന്നു കരുതി. ഞങ്ങളെ യോജിപ്പിക്കണം എന്ന് പറയുന്നവരോട് എനിക്ക് ഒരു കാര്യമേ പറയാനുള്ളു. എനിക്ക് പറ്റില്ല. ഞാനാണ് അനുഭവിച്ചതെല്ലാം. 

- Advertisement -

ഇതുവരെയും പുള്ളിയെ പറ്റിയുള്ള ചിത്രങ്ങളോ മറ്റ് കാര്യങ്ങളോ ഒന്നും ഞാൻ ഇവിടെ ഷെയർ ചെയ്തിട്ടില്ല. ഇനിയും എന്നെ ഉപദ്രവിച്ചാൽ ഞാൻ അതെല്ലാം പരസ്യപ്പെടുത്തും. കൂടാതെ എനിക്ക് നേരയുണ്ടായ ഉപദ്രവങ്ങളും വെളിപ്പെടുത്തും. പുള്ളി പറയുന്നത് ഞാൻ പുള്ളിയുടെ കൂടെ ചെല്ലണം, എന്നാൽ മദ്യപാനവും മറ്റുള്ള കാര്യങ്ങളുമെല്ലാം നിർത്താം എന്നാണ്. അതിന് ഞാനില്ല. മരണം കാത്തിരിക്കുന്ന ഞാൻ എന്തിന് അങ്ങോട്ട് ചെന്നിട്ട് മരിക്കണം’–ദീപ്തി വിഡിയോയിൽ പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week