27.4 C
Kottayam
Thursday, June 4, 2026

ദീപ്തി പ്രഭയുടെ ജീവനെടുത്തത് ചൂരക്കറിയല്ല; കാവനാട്ടെ വീട്ടമ്മയുടെ മരണം ബ്രെയിന്‍ ഹെമറേജ് മൂലമെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

Must read

കൊല്ലം: ചൂരക്കറിയല്ല ആ മരണത്തിന് കാരണമെന്ന് പ്രഥമിക വിലയിരുത്തല്‍. കൊല്ലത്ത് സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചത് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ശേഷം ചൂടാക്കിയ ചൂരക്കറി കഴിച്ചല്ലെന്ന് പ്രാഥമിക നിഗമനം. ബ്രെയിന്‍ ഹെമറേജാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

കൊല്ലം കാവനാട് മീനത്തുചേരി ദിനേശ് ഭവനില്‍ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭയാണ് (45) മരിച്ചത്.ദീപ്തിപ്രഭയുടെ ആന്തരികാവയവങ്ങള്‍ കെമിക്കല്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചാലേ മരണകാരണം പൂര്‍ണമായും വ്യക്തമാകൂ. ദീപ്തിപ്രഭയുടെ മൃതദേഹം ഇന്നലെ വൈകിട്ട് മുളങ്കാടകം ശ്മശാനത്തില്‍ സംസ്‌കരിച്ചു.

- Advertisement -

ദീപ്തിപ്രഭയുടെ ഭര്‍ത്താവ് ശ്യാംകുമാറിനും മകന്‍ അര്‍ജ്ജുന്‍ ശ്യാമിനും ഛര്‍ദ്ദിയുണ്ടായത് ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ്. എന്നാല്‍ ഭക്ഷ്യവിഷബാധയാണോ ബ്രെയിന്‍ ഹെമറേജിലേക്ക് നയിച്ചതെന്ന് പരിശോധനാഫലങ്ങള്‍ ലഭിച്ചാലേ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

- Advertisement -

ബുധനാഴ്ച വൈകിട്ട് 4.30നാണ് ദീപ്തിപ്രഭ കുഴഞ്ഞുവീണത്. കഴിഞ്ഞ ശനിയാഴ്ച വാങ്ങിയ ചൂര മത്സ്യം പാകം ചെയ്ത് ഫ്രിഡ്ജില്‍ വച്ച ശേഷം കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കഴിച്ചിരുന്നു. ബുധനാഴ്ച ഓഫീസില്‍ പോയ ദീപ്തിപ്രഭയും വീട്ടിലായിരുന്ന ഭര്‍ത്താവും മകനും ചൂരക്കറി കഴിച്ചു. അതിന് പിന്നാലെ ഭര്‍ത്താവിനും മകനും ഛര്‍ദ്ദിയുണ്ടായി.

- Advertisement -

ഓഫീസില്‍ നിന്ന് മടങ്ങിയെത്തിയ ദീപ്തിപ്രഭ ഭര്‍ത്താവിനെയും മകനെയും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഒരുങ്ങവേ കുഴഞ്ഞുവീഴുകയായിരുന്നു.

തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഇതോടെ ചൂരക്കറിയില്‍ നിന്നുള്ള ഭക്ഷ്യവിഷബാധയാണെന്ന സംശയം ഉയര്‍ന്നിരുന്നു. ഭര്‍ത്താവിനും മകനും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലാത്തതിനാല്‍ ഞായറാഴ്ച തന്നെ വീട്ടിലേക്ക് മടങ്ങി. ഭക്ഷ്യസുരക്ഷാ ഉദ്യാഗസ്ഥര്‍ ചൂരക്കറിയുടെയും ഛര്‍ദ്ദിയുടെയും സാമ്പിളുകള്‍ ശേഖരിച്ച് വിശദ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം വാങ്ങിയ ചൂരമീന്‍ കറിവച്ചു കഴിച്ചതിനെത്തുടര്‍ന്ന് ശ്യാംകുമാറിനും മകന്‍ അര്‍ജുന്‍ ശ്യാമിനും അടുത്ത ദിവസം രാവിലെ മുതല്‍ ഛര്‍ദി തുടങ്ങിയിരുന്നു. എന്നാല്‍, ദീപ്തിപ്രഭ പതിവു പോലെ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കില്‍ ജോലിക്കു പോയി. വൈകിട്ടു ഭര്‍ത്താവ് എത്തി ഇവരെ കൂട്ടിക്കൊണ്ടു തിരികെ വീട്ടില്‍ വന്നയുടനെ ദീപ്തിപ്രഭയും ഛര്‍ദിച്ചു കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ദീപ്തിയുടെ മരണം ചൂരക്കറി കാരണമായിരുന്നുവെങ്കില്‍ നേരത്തെ ചര്‍ദ്ദിയും മറ്റും ഉണ്ടാകുമായിരുന്നു. എന്നാല്‍ ഇത് ബ്രെയിന്‍ ഹെമറേജ് കാരണമാണ് സംഭവിച്ചത്. അതുകൊണ്ട് തന്നെ ചൂരക്കറിയിലെ പ്രശ്‌നമല്ല ദീപ്തി പ്രഭയുടെ മരണ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week