24.7 C
Kottayam
Monday, June 8, 2026

പ്രഭാസിന്റെ നായികയായി ദീപിക പദുക്കോണ്‍ എത്തുന്നു

Must read

ഹൈദരാബാദ്‌:പ്രഭാസ് നായകനായി ഒരുങ്ങുന്നതില്‍ പുതിയ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ‘പ്രൊജക്റ്റ് കെ’. നാഗ് അശ്വിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപിക പദുക്കോണ്‍ നായികയായി എത്തുന്നു. ചിത്രത്തിന്റ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. ലോകം കാത്തിരിക്കുന്നു എന്ന് എഴുതിയ ഫോട്ടോ പുറത്തുവിട്ട് ‘പ്രൊജക്റ്റ് കെ’ 12.01.2024ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ടൈം ട്രാവലിനെ കുറിച്ചുള്ള സിനിമ അല്ല ‘പ്രൊജക്റ്റ് കെ’ എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു.

ടൈം മെഷീനോ കാലങ്ങളിലൂടെയുള്ള സഞ്ചാരമോ ചിത്രത്തിന്റെ ഭാഗമായിട്ടില്ലെന്നാണ് ‘പ്രൊജക്റ്റ് കെ’യുടെ സംഭാഷണം എഴുതുന്ന സായ് മാധവ് ബുറ പറയുന്നത്. എന്തായാലും പുതിയ ഒരു ഴോണര്‍ സിനിമയായിരിക്കും ഇതെന്നും സായ് മാധവ് ബുറ പറഞ്ഞു. വൈജയന്തി മൂവീസാണ് ചിത്രം നിര്‍മിക്കുന്നത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. പ്രഭാസിന്റെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രവുമാണ് ‘പ്രൊജക്റ്റ് കെ’.

- Advertisement -

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ‘സലാറും’ പ്രഭാസ് നായകനായി ഒരുങ്ങുന്നുണ്ട്. പൃഥ്വിരാജും ഒരു പ്രധാനപ്പെട്ട വേഷത്തില്‍ അഭിനയിക്കുന്നു. ‘കെജിഎഫി’ലൂടെ രാജ്യത്തെ സ്റ്റാര്‍ സംവിധായകനായ പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നുവെന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ‘സലാറി’നായി. ശ്രുതി ഹാസന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

- Advertisement -

മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ അഭിനയിക്കുന്നത്. ഭുവന്‍ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഇതിഹാസ കാവ്യമായ ‘രാമായണ’ത്തെ ആസ്!പദമാക്കി പ്രഭാസ് നായകനാകുന്ന ചിത്രമാണ് ‘ആദിപുരുഷ്’. ഓം റൗട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

- Advertisement -

2023 ജൂണ്‍ 16ന് ആണ് ചിത്രം റിലീസ് ചെയ്യുക. ‘ആദിപുരുഷി’ല്‍ പ്രഭാസ് ‘രാഘവ’യാകുമ്പോള്‍ ‘ജാനകി’യായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ്. നെറ്റ്ഫ്‌ലിക്‌സ് ‘ആദിപുരുഷ്’ ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് റെക്കോര്‍ഡ് തുകയ്!ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 250 കോടി രൂപയ്!ക്കാണ് ‘ആദിപുരുഷെ’ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് നെറ്റ്!ഫ്‌ലിക്‌സ് സ്വന്തമാക്കിയെന്ന് മൂവി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യമൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് ‘ആദിപുരുഷ്’.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week