24.3 C
Kottayam
Saturday, June 6, 2026

“എനിക്ക് ജീവഹാനി സംഭവിച്ചാൽ അതിന് പരിപൂർണ്ണ ഉത്തരവാദികൾ…”ഗവേഷകയുടെ തുറന്നകത്ത്‌

Must read

കോട്ടയം:പത്ത് വർഷം പിന്നിട്ടിട്ടും ഗവേഷണം പൂർത്തിയാക്കാൻ എം.ജി സർവകലാശാല അവസരം നൽക്കാത്തതിനെതിരെ നിരാഹാര സമരം തുടരുന്ന സർവകലാശാലയിലെ ദളിത് ഗവേഷക ദീപ പി. മോഹനന്റെ തുറന്ന കത്ത്. മഹാത്മ ഗാന്ധി സർവ്വകലാശാല കവാടത്തിന് മുൻപിൽ നടത്തി വരുന്ന നിരാഹാര സമരം തന്റെ ആരോഗ്യസ്ഥിതിയെ വളരെയധികം അപകടത്തിലാക്കിക്കൊണ്ടിരിക്കുന്നു എന്ന് ദീപ കത്തിൽ പറയുന്നു. ഏത് നിമിഷവും മരണം പോലും സംഭവിക്കാം. അനീമിയയ്ക്ക് ദിവസവും മെഡിസിൻ കഴിക്കുന്ന വ്യക്തിയാണ് താൻ. കൂടാതെ small congenital VSD യും ഉണ്ട്. ആയതിനാൽ ഈ നിരാഹാര സമരം നിമിത്തം തനിക്ക് ജീവഹാനി സംഭവിച്ചാൽ അതിന് പരിപൂർണ്ണ ഉത്തരവാദികൾ വൈസ് ചാൻസിലർ സാബു തോമസ്, IIUCNN ഡയറക്ടർ ഡോ. നന്ദകുമാർ കളരിക്കൽ, റിസർച്ച് ഗൈഡ് ഡോ. രാധാകൃഷ്ണൻ ഇ കെ യും ഈ ഭരണകൂടവും മാത്രമായിരിക്കും എന്ന് ദീപ കത്തിൽ പറയുന്നു.

ഹൈക്കോടതിയുടെ അനുകൂല വിധിയുണ്ടായിട്ടും സർവകലാശാല പിഎച്ച്ഡി പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ലെന്നതിൽ പ്രതിഷേധിച്ചു കൊണ്ടാണ് ദീപ പി. മോഹനന്‍ ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ സര്‍വകലാശാല പടിക്കല്‍ നിരാഹാരസമരം ആരംഭിച്ചത്.

2011ലാണ് ദീപാ പി മോഹനന്‍ എം ജി സർവകലാശാലയിലെ നാനോ സയൻസിൽ എംഫിലിന് പ്രവേശം നേടിയത്. തുടർന്ന് 2014ൽ ഗവേഷണവും തുടങ്ങി. എന്നാൽ ദളിത് വിദ്യാർത്ഥിനിയായ ദീപയ്ക്ക് ഗവേഷണം പൂർത്തിയാക്കാനുള്ള യാതൊരു അവസരവും ലഭിച്ചില്ല. എംഫില്‍ പ്രോജക്ട് വേണ്ടവിധം വിലയിരുത്തി നല്‍കാതെയും ഫെലോഷിപ്പ് തടഞ്ഞുവെച്ചും എക്സ്റ്റേര്‍ണല്‍ എക്സാമിനറുടെ മുന്നില്‍വെച്ച് അവഹേളിച്ചും ലാബില്‍ പൂട്ടിയിട്ടും നിലവിലെ സിന്‍ഡിക്കേറ്റ് അംഗം നന്ദകുമാര്‍ പെരുമാറിയതായി ദീപ ആരോപിക്കുന്നു.

ജാതീയമായ വിവേചനം കാട്ടിയെന്ന് ആരോപിച്ച് ദീപ നല്‍കിയ പരാതിയിൽ സിന്‍ഡിക്കേറ്റ് അന്വേഷണം നടത്തുകയും ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഹൈക്കോടതിയും വിഷയത്തിൽ ഇടപ്പെട്ടു. ദീപയ്ക്ക് ഗവേഷണം പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ സൗകര്യവും നല്‍കണമെന്നായിരുന്നു എസ്.സി, എസ്.ടി കമ്മീഷന്റെ ഉത്തരവ്. എന്നാല്‍, ചാൻസിലർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പലതവണ പരാതി നല്‍കിയിട്ടും ഉത്തരവ് നടപ്പാക്കാന്‍ തയ്യാറായില്ലെന്ന് ദീപ പറയുന്നു. ചാൻസിലറെ നേരിട്ട് കാണാൻ ശ്രമിച്ചതിന് ഗാന്ധി നഗർ പൊലീസ് ദീപയെ കരുതൽതടങ്കലിൽ വെയ്ക്കുകയും ചെയ്തിട്ടുണ്ട്. സര്‍വകലാശാലയില്‍ നിന്ന് അനുകൂല നടപടി ഉണ്ടാകുന്നതു വരെ നിരാഹാര സമരം തുടരാനാണ് തീരുമാനം.

- Advertisement -

ദീപ പി മോഹനന്റെ തുറന്ന കത്ത്:

- Advertisement -

പ്രിയപ്പെട്ടവരോട്,

ഞാൻ ദീപ പി മോഹനൻ, ഈ സമര പന്തലിൽ ഇരുന്ന് വളരെ വേദനയോടെ ഇത് എഴുതുന്നത്. ചില കാര്യങ്ങൾ നിങ്ങളോട് തുറന്ന് പറയാനാണ്. ജാതി വിവേചനം നിമിത്തം വിദ്യാഭ്യാസ അവകാശം കഴിഞ്ഞ 10 വർഷമായി നിഷേധിക്കപ്പെട്ട് അതി കഠിനമായ സാഹചര്യത്തിലൂടെയാണ് ഞാൻ ഇന്ന് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. മഹാത്മ ഗാന്ധി സർവ്വകലാശാല കവാടത്തിന് മുൻപിൽ നടത്തി വരുന്ന നിരാഹാര സമരം എന്റെ ആരോഗ്യസ്ഥിതിയെ വളരെയധികം അപകടത്തിലാക്കിക്കൊണ്ടിരിക്കുന്നു. ഏത് നിമിഷവും എനിക്ക് മരണം പോലും സംഭവിക്കാം. അനീമിയയ്ക്ക് ദിവസവും മെഡിസിൻ കഴിക്കുന്ന ആളാണ് ഞാൻ. കൂടാതെ small congenital VSD യും ഉണ്ട്. ആയതിനാൽ ഈ നിരാഹാര സമരം നിമിത്തം എനിക്ക് ജീവഹാനി സംഭവിച്ചാൽ അതിന് പരിപൂർണ്ണ ഉത്തരവാദികൾ വൈസ് ചാൻസിലർ സാബു തോമസ്, IIUCNN ഡയറക്ടർ ഡോ. നന്ദകുമാർ കളരിക്കൽ, റിസർച്ച് ഗൈഡ് ഡോ. രാധാകൃഷ്ണൻ ഇ കെ യും ഈ ഭരണകൂടവും മാത്രമായിരിക്കും.

ഈ സാഹചര്യത്തിൽ കൂടി കടന്നുപോകുമ്പോൾ എനിക്ക് മനസിലാവുന്നുണ്ട് എന്തിനാണ് എന്റെ പ്രിയ സഹോദരനായ രോഹിത് വെമുല ജീവൻ വെടിഞ്ഞതെന്ന്. പക്ഷേ നീതി ലഭിയ്ക്കാതെ സമരത്തിൽ നിന്നും പിന്മാറാൻ എനിയ്ക്കാവില്ല. എന്റെ ജനതയ്ക്ക് വേണ്ടി എനിക്ക് പൊരുതിയേ മതിയാകൂ. തോറ്റ് പോയ ഒരുപാട് പേർക്ക് വേണ്ടി എനിക്കിവിടെ ജയിക്കണം. നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് ജീവിതം സമരം തന്നെയാണ്.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week